Class 2: രക്ഷകനായ ദൈവം

Lesson 3:ദൈവത്തില്‍ നിന്ന് അകലുന്ന മനുഷ്യന്‍

Lesson 3: ദൈവത്തില്‍ നിന്ന് അകലുന്ന മനുഷ്യന്‍

ദൈവം വസിക്കുന്ന ഇടമായ സ്വര്‍ഗ്ഗത്തെയും അവിടെയെത്താനുളള മാര്‍ഗ്ഗങ്ങളെയും അറിയാന്‍ സഹായിക്കുകയാണ് ഈ പാഠം. ഈ ലോകഭവനം താത്കാലികമാണെന്നും നമ്മുടെ നിത്യവസതി സ്വര്‍ഗ്ഗമാണെന്നും കുട്ടികള്‍ തിരിച്ചറിയണം. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ നമ്മെ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ് നാം സമ്പാദിക്കുന്ന പുണ്യങ്ങളും നډകളുമെന്ന സന്ദേശവും കുട്ടികള്‍ക്ക് ഈ പാഠത്തിലൂടെ നല്കണം.

കുട്ടികൾ സ്വന്തമാക്കേണ്ടവ
പാഠബന്ധിത പ്രവർത്തനങ്ങൾ
അനുബന്ധിത പ്രവർത്തനങ്ങൾ
  1. ബോധ്യങ്ങള്‍ ദൈവം ആദത്തെയും ഹവ്വയെയും വളരെയധികം സ്നേഹിച്ചു.സാത്താന്‍റെ പ്രേരണയാല്‍ അവര്‍ ദൈവകല്പന ലംഘിച്ചു. പാപം ചെയ്ത് അവര്‍ ദൈവത്തില്‍നിന്നകന്നു.
  2. മനോഭാവങ്ങള്‍
    നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്‍റെ കല്പനകള്‍ നാം അനുസരിക്കണം.കല്പനകള്‍ ലംഘിക്കുവാനുള്ള പ്രേരണകളെ അതിലംഘിക്കണം.മാതാപിതാക്കളെയും അധ്യാപകരെയും മറ്റ് മുതിര്‍ന്നവരെയും അനുസരിക്കണം.
  3. ശീലങ്ങള്‍
    വീട്ടില്‍ മാതാപിതാക്കളെയും, മുതിര്‍ന്നവരേയും അനുസരിക്കുക.സ്കൂളില്‍ ദൈവാലയത്തില്‍, മതബോധനക്ലാസില്‍ നിയമങ്ങള്‍ അനുസരിക്കുക.തെറ്റുകള്‍ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    വി.ഗ്രന്ഥം, ചാര്‍ട്ടുകള്‍ - ചിത്രങ്ങള്‍ ഒട്ടിച്ചുാക്കിയത്.
  5. പാഠാവതരണം
    കുട്ടികള്‍ ചെറിയ ചെറിയ തെറ്റുകള്‍ ചെയ്തിട്ടുാകും. - അനുസരണക്കേട്. - നുണ പറഞ്ഞത്. - വഴക്കുാക്കിയത്. - മോഷ്ടിച്ചത്. ഈ അനുഭവങ്ങളുടെ ഒരു ചര്‍ച്ചയാകാം. തെറ്റുകള്‍ ചെയ്തപ്പോള്‍ കുട്ടികള്‍ക്കുായ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാന്‍ അനുവദിക്കുക. ഭയം, നാണക്കേട്, ശിക്ഷ. തുടര്‍ന്ന് ആദത്തിന്‍റേയും ഹവ്വയുടേയും അനുസരണക്കേടിന്‍റെ കഥയിലേയ്ക്ക് വരാം. പുസ്തകത്തിലെ ചിത്രങ്ങളും ടീച്ചറിന്‍റെ ശേഖരത്തിലെ മറ്റു ചിത്രങ്ങളും കഥാവതരണത്തില്‍ ഉപയോഗിക്കാം.
  1. ഗാനം, പ്രാര്‍ത്ഥന
    (മുന്‍പാഠത്തിലെ നിര്‍ദ്ദേശം ശ്രദ്ധിക്കുക).
  2. വിവിധ നിറങ്ങളില്‍ ആവര്‍ത്തിച്ചെഴുതുക
    കുട്ടികള്‍ക്കിഷ്ടപ്പെട്ട നിറങ്ങള്‍ ഉപയോഗിച്ചെഴുതുക.
  3. എടുത്തെഴുതി പൂര്‍ത്തിയാക്കുക
    വാക്കുകള്‍ തിരഞ്ഞെടുക്കുവാന്‍ കുട്ടികളെ സഹായിക്കാം. വിവിധ നിറങ്ങള്‍ ഉപയോഗിക്കാം.
  4. തീരുമാനം
    (മുന്‍പാഠത്തിലെ നിര്‍ദ്ദേശം ശ്രദ്ധിക്കുക).
  5. ഉത്തരം കണ്ടെത്താം
    • ശരിയുത്തരത്തിനു നേരെ ചെയ്യുക. ഉത്തരങ്ങള്‍ കുട്ടികളെ വായിച്ചു കേള്‍പ്പിക്കണം.
    • പാപത്തിന്‍റെ ഫലമായി നാം ദൈവത്തില്‍ നിന്നകലുന്നു.
  1. റോള്‍പ്ലേ
    കുട്ടികളെ ഗ്രൂപ്പുകളാക്കുക. ആദവും ഹവ്വയും പഴം തിന്നുന്ന രംഗം അവതരിപ്പിക്കുക. ടീച്ചര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കണം. കഥാപാത്രങ്ങള്‍ക്ക് പുറമെ കുട്ടികള്‍ തന്നെ ചെടികളും മരങ്ങളുമൊക്കെയായി രംഗത്ത് വരട്ടെ. അവതരണം അടുത്ത ക്ലാസ്സില്‍ ആകാം.
  2. പൂരിപ്പിക്കാം
    • ദൈവം കല്പിച്ചിരുന്ന വൃക്ഷത്തിന്‍റെ പഴം തിന്നാല്‍ ........................................... ദൈവം പറഞ്ഞു.
    • ആ പഴം തിന്നാല്‍ .................................... ആകുമെന്ന് സാത്താന്‍ പറഞ്ഞു.
    • ................................ കാണിച്ചതുകൊ് ദൈവത്തിന്‍റ മുന്‍പില്‍ വരുവാന്‍ അവര്‍ക്ക് പേടി തോന്നി.
  3. ഉത്തരം കണ്ടെത്താം
    • ഏദന്‍തോട്ടത്തിന്‍റെ പ്രത്യേകത എന്ത്?
    • ഏത് വൃക്ഷത്തിന്‍റെ ഫലം തിന്നരുതെന്നാണ് ദൈവം കല്പിച്ചത്?
    • ആദവും ഹവ്വയും ദൈവത്തോടൊപ്പം സന്തോഷത്തോടെ ഏദന്‍തോട്ടത്തില്‍ കഴിയുന്നതു കപ്പോള്‍ സാത്താന് എന്തുതോന്നി?
    • സാത്താന്‍ ആരാണ്?
    • അവന്‍ ആരുടെ രൂപത്തിലാണ് ഹവ്വയുടെ അടുത്തു വന്നത്?
    • പഴങ്ങള്‍ തിന്നാല്‍ എന്തായിത്തീരാമെന്നാണ് പാമ്പ് ഹവ്വായോട് പറഞ്ഞത്?
    • ആദവും ഹവ്വയും ദൈവകല്പന ലംഘിച്ചതെങ്ങനെ?
    • ആദവും ഹവ്വയും ദൈവത്തിന്‍റെ മുന്‍പില്‍ വരുവാന്‍ പേടിച്ചതെന്തുകൊ്?

Download Audio Lesson

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics—ideal for revision, reflection, and learning on the go.

Digital

Catechism Resources Class 2

Digital catechetical resources are thoughtfully designed tools that make faith formation engaging, accessible, and meaningful. On this page, you can find a rich collection of videos, audio content, e-books, presentations, and interactive learning materials to support students, teachers, parents, and catechists. These resources help deepen the understanding of the Catholic faith and connect it with daily life, making this page a valuable hub for nurturing faith in today’s digital age.

Accessible to Every Parish

Catechetical resources are made easily accessible to students, catechists, and parents across parishes, ensuring continuity and inclusiveness in faith formation.

Supported by Trained Catechists

Digital Catechism is guided by experienced and trained catechists, ensuring doctrinal accuracy, pastoral sensitivity, and age-appropriate learning.

Providing Faith Formation Through Digital Catechesis

Digital Catechism at Vidyajyoti Catechetical Centre offers structured, faith-centred learning using digital platforms. It strengthens catechetical teaching by combining tradition, technology, and pastoral care to reach learners effectively in today’s world.

Faith Engagement through Digital Learning
0%
Consistency in Catechetical Formation
0%

Quick Links

Shopping Basket