മതാദ്ധ്യാപക പരീക്ഷ
മതാദ്ധ്യാപക പരീക്ഷക്കുള്ള ഓൺലൈൻ റെജിസ്ട്രേഷൻ ഡിസംബർ 20 ന് ആരംഭിച്ചു ജനുവരി 20 ന് അവസാനിക്കുന്നതാണ് . പരീക്ഷയുടെ സിലബസ് പേജ് 1 മുതൽ 107 വരെയായിരിക്കും . എന്നിരുന്നാലുംപരീക്ഷക്കുള്ള ചോദ്യങ്ങൾ പേജ് 55 മുതൽ 107 വരെയുള്ള ഭാഗത്തുനിന്നേ ഉണ്ടാകൂ .
കയ്യെഴുത്തു മാസിക മത്സരം
മതബോധന വിദ്യാർത്ഥികൾക്കായി ഈ വർഷം കയ്യെഴുത്തു മാസിക മത്സരം രൂപതയിൽനിന്നും നൽകുന്ന മാനദണ്ഡമനുസരിച്ചു ഇടവകകളിൽ വച്ചാണ് നടത്തേണ്ടത്. നവംബർ 28 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണി മുതൽ 5 മണി വരെ തിരഞ്ഞെടുക്കപ്പെട്ട10 കുട്ടികൾ ഒരുമിച്ചു കയ്യെഴുത്തു മാസിക തയാറാക്കി നവംബർ 29 തിങ്കളാഴ്ച 4 മണിക്ക് മുൻപ് വിദ്യാജ്യോതി മതബോധന കേന്ദ്രത്തിൽ ഏല്പിക്കണ്ടതാണ്. ഇതോടൊപ്പം പങ്കെടുത്ത കുട്ടികളുടെ പേര്, ജനനതിയ്യതി, ക്ലാസ്സ് എന്നിവയും തരേണ്ടതാണ്.
Std X,XII വാർഷീക പരീക്ഷ രജിസ്‌ട്രേഷൻ
Std X,XII വാർഷീക പരീക്ഷക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 1 മുതൽ 30 വരെ. രജിസ്‌ട്രേഷൻ ഫീസ് ഒരുകുട്ടിക്ക് 20 രൂപ വീതവും രജിസ്‌ട്രേഷൻ ചെയ്തതിന്റെ ഒരു പ്രിൻറ്കോപ്പിയും വിദ്യാജ്യോതിയിൽ ഏല്പിക്കണ്ടതാണ്. Mentally Challenged ആയ കുട്ടികളുടെ പേരുകൾ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയേണ്ടതില്ല. പകരം ആ കുട്ടികളുടെ വിശദവിവരങ്ങൾ Lette Pad-ൽ എഴുതി വികാരിയച്ചന്റെ ഒപ്പോടുകൂടി ഡിസംബർ 15 നു മുൻപ് വിദ്യാജ്യോതിയിൽ ഏൽപ്പിക്കണ്ടതാണ്.
Offline വിശ്വാസപരിശീലനക്ലാസ്സുകൾ :-
നവംബർ 21 മുതൽ offline ക്ലാസ്സ് തുടങ്ങണം. അതിനു സാധിക്കാത്തവർ ജനുവരി 2 മുതൽക്ലാസ്സുകൾ ആരംഭിക്കണ്ടതാണ്.
നവംബർ 4 മതാദ്ധ്യാപകദിനം
നവംബർ 4-ാം തിയ്യതി മതാദ്ധ്യാപകരുടെ മദ്ധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോയുടെ തിരുനാൾ. അന്നേ ദിവസം എല്ലാ യൂണിറ്റുകളിലും മതാദ്ധ്യാപകദിനയായി ആഘോഷിക്കുന്നതും, മതാദ്ധ്യാപകരെ ആദരിക്കുന്നതും നല്ലതായിരിക്കുമെന്ന് ഓർമ്മപ്പെടുത്തുന്നു.
പ്രധാനദ്ധ്യാപകുടെ മീറ്റിംഗ് (2021 ഒക്ടോബർ 23)
2021 ഒക്ടോബർ 23-ാം തിയ്യതി ശനിയാഴ്ച്ച രാവിലെ 9.30 മുതൽ 10.30 വരെ വിദ്യാജ്യോതിയിൽ വെച്ച് പ്രധാനദ്ധ്യാപകരുടെ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം എല്ലാ ക്ലിസ്സുകളിലെയും ചോദ്യപേപ്പറുകൾ മതബോധനഓഫീസിൽ കൊണ്ടുവരേണ്ടതാണ്.
ജപമാലമാസാചാരം 2021
ജപമാലമാസമായ ഒക്ടോബര് 9 ശനി, 14 വ്യാഴം, 19 ചൊവ്വ, 27 ബുധൻ എന്നീ തീയതികളിലായി ജപമാലയിലെ വിവിധ രഹസ്യങ്ങളെ കുറിച്ച് അവതരിപ്പിക്കുന്ന വീഡിയോസ് വിദ്യാജ്യോതിയിൽ നിന്ന് അയച്ചുതരുന്നതാണ്. നിശയിക്കപ്പെട്ട ദിവസങ്ങളിൽ മതബോധന വിദ്യാർത്ഥികൾ വീഡിയോ കണ്ടതിനുശേഷം മതബോധനക്ലാസ്സ് അടിസ്ഥാനത്തിൽ online വഴി വൈകുന്നേരം 7 മണിക്ക് ജപമാല അർപ്പിക്കുന്നതിനു ക്രമീകരണം നടത്തുക
Catcehism Website Updation
ഓരോ മതബോധന യൂണിറ്റുകളുടെയും ചെയ്യുന്നതിനുള്ള സമയം ഒക്ടോബർ 10 – ആം തിയ്യതി വരെ നീട്ടിവച്ചിരിക്കുന്നു. നൽകിയിരിക്കുന്ന തിയ്യതിക്കുള്ളിൽ യൂണിറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ചേർക്കാത്തവർ ചെയേണ്ടതാണ്
Pencil Drawing Competition
പെൻസിൽ ഡ്രോയിംങ്ങ് മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും, പ്രത്യേകമായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കും, പ്രോൽസാഹന സമ്മാനങ്ങൾക്ക് അർഹരായ വിദ്യാർത്ഥികൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ. ഇങ്ങനെയൊരവസരം ഒരുക്കിയ കെ.സി.ബി.സി മദ്ധ്യവിരുദ്ധ സമിതിയിലെ ഡയറക്ടറച്ചനും ടീമംഗങ്ങൾക്കും പ്രത്യേകം നന്ദി Winners Angel Mariya Varghese – Little Flower Church, Kumbidi – 1st Prize 2. Ashmi Joshy – St. Mary’s Church, Thessery – II nd Prize 3. Clevin Christopher – […]
“Enlight” – അദ്ധ്യാപകര്‍ക്കുള്ള പരിശീലനം – ജൂലൈ 11,2021
ജൂലൈ 11-ാം തിയ്യതി മുതല്‍ അദ്ധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി ഓരോ ഞായറാഴ്ച്ചകളിലായി നടത്തപ്പെടുന്നതാണ്. ക്ലാസ്സ് അടിസ്ഥാനത്തില്‍ എല്ലാ അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.