X, XII ക്ലാസ്സുകളിലെ പുനർപരീഷ ( Say Examination)
2022 മെയ് 1 ന് ഞായറാഴച X, XII വർഷീക പരീക്ഷയിൽ വിജയിക്കാത്തവർക്കും ,ഗൗരവമായ കാരണങ്ങളാൽ , പരീക്ഷയെഴുതാൻ സാധിക്കാത്തവർക്കും പ്രതേക പരീക്ഷ ഉണ്ടായിരിക്കുന്നതാണ് .ഏപ്രിൽ 20 ന് മുമ്പ് വികാരിയച്ചന്റെ സാക്ഷ്യപത്രത്തോടൊപ്പം പരീക്ഷാർത്ഥിയുടെ വിശദവിവരങ്ങൾ വിദ്യാജ്യോതിയിൽ ഏൽപിക്കേണ്ടതാണ്.
ഗ്രെയ്‌സ് ഫെസ്റ്റ്
2021-2022 അദ്ധ്യയന വർഷത്തിലെ കുട്ടികളുടെ അവധിക്കാലവിശ്വാസപരിശീലനമായ ഗ്രെയ്‌സ് ഫെസ്റ്റ് ഈ വർഷം ഏപ്രിൽ 11 ന് ആരംഭിക്കുകന്നതാണ്. മതബോധന കേന്ദ്രത്തിൽ നിന്ന് ഗ്രെയ്‌സ് ഫെസ്റ്റിന് നേതൃത്വം നൽകാനായി ടീമിനെ ലഭിക്കുവാൻ മാർച്ച്20 ന് മുൻപ് രൂപത മതബോധന ഓഫീസിൽ ബുക്ക് ചെയേണ്ടതാണ്.Std -1 മുതൽ IX വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് താഴെ പറയുന്ന തിയ്യതികളിൽ ഗ്രെയ്‌സ് ഫെസ്റ്റ് നടത്തുന്നു. ഏപ്രിൽ 11 , 12 , 13 – തിങ്കൾ , ചൊവ്വ ,ബുധൻ 18 ,19 […]
മതബോധന സ്കോളർഷിപ്പ് പരീക്ഷ
2022 ഏപ്രിൽ മാസത്തിൽ വചനം എൻറെ ജീവൻ V, VI, VIII, IX എന്നീ ക്ലാസ്സുകൾക്കും, സൺഡേ സ്കൂൾ മതബോധനം IV, VII ക്ലാസ്സുകൾക്കും സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നതായിരിക്കും . ഫെബ്രുവരി 28 മുതൽ മാർച്ച് 14 വരെയാണ് സ്കോളർഷിപ്പ് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയേണ്ടത്. ഇരിങ്ങാലക്കുട -Little Flower School , ചാലക്കുടി – S.H.School , മാള – St. Antony’s School എന്നീ മേഖലകളിലായിരിക്കും പരീക്ഷ നടത്തുക.
മതാദ്ധ്യാപക പരീക്ഷ 2022
2022 മാർച്ച് 6, ഞായറാഴ്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് 12.30 വരെ അതാതു ഇടവകകളിൽ വച്ചു നടത്തുന്നു. 85% ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവർക്കുള്ള സ്കോളർഷിപ് പരീക്ഷ മാർച്ച് 27, ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ വച്ച് നടത്തുന്നതായിരിക്കും.
ഗ്രേയ്‌സ്‌ഫെസ്റ്റ് 2022
2022 ഏപ്രിൽ 1 മുതൽ ആരംഭിക്കുകയാണ് . എല്ലാ കുട്ടികളെയും ഗ്രേയ്‌സ്‌ഫെസ്റ്റിൽ പങ്കെടുപ്പിക്കണെ. ഗ്രേയ്സ് ഫെസ്റ്റോടുകൂടിയാണ് വിശ്യാസപരിശീലനം അദ്ധ്യയനവർഷം സമാപിക്കുന്നത് .
സ്കോളർഷിപ്പ് പരീക്ഷ
സൺഡേ സ്കൂൾ IV, VII വചനം എന്റെ ജീവൻ V, VI, VIII, IX എന്നീ ക്ലാസ്സുകാർക്കുള്ള സ്കോളർഷിപ്പ് പരീക്ഷ ഏപ്രിൽ 7 – ന് ഇരിഞ്ഞാലക്കുട , ചാലക്കുടി , മാള എന്നീ സോണുകളിൽവച്ചു നടത്തുന്നതായിരിക്കും .
ക്രേദോ മതാദ്ധ്യാപക സംഗമം
വിദ്യാജ്യോതി വിശ്യാസപരിശീലനകേന്ദത്തിന്റെ റൂബി ജൂബിലിയോടനുബന്ധിച്ചു ഒരുക്കുന്ന ‘ക്രേദോ’ ജനുവരി 9 ഞായറാഴ്ച V, VI, VII ക്ലാസ്സുകളിലെ അദ്ധ്യാപകർക്ക് കൊടകര സഹൃദയ ക്യാമ്പസിൽവച്ചു നടത്തുന്നതായിരിക്കും . ഓരോ മതബോധന യൂണിറ്റുകളിലും സബ്സ്റ്റിട്യൂട്ടായി പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കും താല്പര്യമുള്ള പ്രധാനദ്ധ്യാപകർക്കും ജനുവരി 2 , 9 എന്നീ തിയ്യതികൾ നടക്കുന്ന ഏതെങ്കിലും ഒരു ദിവസത്തെ സംഗമത്തിൽ പങ്കെടുക്കാവുന്നതാണ് .
മതബോധന വാർഷിക പരീക്ഷ
2022 ഫെബ്രുവരി 13 , 20 , 27 എന്നീ തീയതികളിൽ ഉച്ചക്ക് 2 മണി മുതൽ 4 മണിവരെ നടത്തുന്നതായിരിക്കും. X, XI, XII – ഫെബ്രുവരി 13 ഞായർVI, VII, VIII, IX – ഫെബ്രുവരി 20 ഞായർI, II, III, IV, V – ഫെബ്രുവരി 27 ഞായർ NB: X, XII ക്ലാസ്സുകളിലെ കുട്ടികളുടെ ഹാൾടിക്കറ്റ് വിദ്യാജ്യോതി വെബ്സൈറ്റിൽ നിന്നും ലഭ്യമായിരിക്കും .
പ്രധാനദ്ധ്യാപക സമ്മേളനം
2022 ഫെബ്രുവരി 12 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണിവരെ വിദ്യാജ്യോതി മതബോധന കേന്ദ്രത്തിൽവച്ച് നടത്തപ്പെടുന്നതായിരിക്കും.എല്ലാ വാർഷീക പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ അന്നേദിവസം കൊണ്ടുപോകാവുന്നതാണ് .പ്രസ്തുത മീറ്റിംഗിൽ സംബന്ധിക്കുവാൻ കഴിയാത്ത പ്രധാനാദ്ധ്യാപകർക്കുപകരം ഉത്തരവാദിത്തമുള്ള അദ്ധ്യാപകരെ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്. .
Mission Quest 2022
സിറോ മലബാർ മിഷൻ ഓഫീസും മതബോധന കമ്മീഷനും സംയുക്തമായി ജനുവരി 9 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 7 മണി വരെ ഓൺലൈൻ മുഖാന്തിരം നടത്തുന്നു .