Hand Written Magazine Competition
Yobel : Herald of Jubilee – The most awaiting event of our Catechism Family
സ്കൂൾ മതസന്മാർഗ്ഗബോധന ക്ലാസ്സുകൾ 2022-2023
2022-2023 അദ്ധ്യയനവർഷത്തിലെ സ്കൂൾ മതസന്മാർഗ്ഗബോധന ക്ലാസ്സുകൾ ജൂൺ 15 ബുധനാഴ്ച ആരംഭിക്കേണ്ടതാണ്. ഓരോ സ്കൂളിലേക്കും ആവശ്യമായ പാഠപുസ്തകങ്ങൾ വിദ്യാജ്യോതിയിൽ നിന്നും ലഭിക്കുന്നതാണ്.
യൂണിറ്റ് സെക്രട്ടറിമാരുടെ സമ്മേളനം
2022 ജൂൺ 25 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണി വരെ വിദ്യാജ്യോതി മതബോധന കേന്ദ്രത്തിൽവച്ചു എല്ലാ മതബോധനയൂണിറ്റിലെയും സെക്രട്ടറിമാരുടെ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ് .
പ്രധാനദ്ധ്യാപക സമ്മേളനം
2022 മെയ് 21 ശനിയാഴ്ച രാവിലെ 9 .30 മുതൽ 2 മണി വരെ വിദ്യാജ്യോതി മതബോധന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നതാണ് . എല്ലാ പ്രധാനദ്ധ്യാപകരും ഈ മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ് .
ഗ്രേയ്സ് ഫെസ്റ്റ് 2022 – രൂപതതല ഉദ്‌ഘാടനം
ഗ്രേയ്‌സ് ഫെസ്റ്റ് 2022 ഏപ്രിൽ 11 തിങ്കളാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ ഇടവകയിൽ ഉദ്‌ഘാടനം ചെയ്യുന്നതാണ് .
മതബോധന സ്കോളർഷിപ് പരീക്ഷ
2022 ഏപ്രിൽ 9 ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ വചനം എന്റെ ജീവൻ , 11 മണി മുതൽ 12.30 വരെ സൺഡേ സ്കൂൾ മതബോധനം എന്നിവയുടെ സ്കോളർഷിപ് പരീക്ഷ മൂന്ന് സോണുകളിൽ നടത്തപ്പെടുന്നതാണ്. ഇരിഞ്ഞാലക്കുട – ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾചാലക്കുടി – സേക്രഡ് ഹാർട്ട് ഹൈസ്കൂൾമാള – സെന്റ് ആന്റണിസ് പ്ലസ് ടു സ്കൂൾ
X, XII ക്ലാസ്സുകളിലെ പുനർപരീഷ ( Say Examination)
2022 മെയ് 1 ന് ഞായറാഴച X, XII വർഷീക പരീക്ഷയിൽ വിജയിക്കാത്തവർക്കും ,ഗൗരവമായ കാരണങ്ങളാൽ , പരീക്ഷയെഴുതാൻ സാധിക്കാത്തവർക്കും പ്രതേക പരീക്ഷ ഉണ്ടായിരിക്കുന്നതാണ് .ഏപ്രിൽ 20 ന് മുമ്പ് വികാരിയച്ചന്റെ സാക്ഷ്യപത്രത്തോടൊപ്പം പരീക്ഷാർത്ഥിയുടെ വിശദവിവരങ്ങൾ വിദ്യാജ്യോതിയിൽ ഏൽപിക്കേണ്ടതാണ്.
ഗ്രെയ്‌സ് ഫെസ്റ്റ്
2021-2022 അദ്ധ്യയന വർഷത്തിലെ കുട്ടികളുടെ അവധിക്കാലവിശ്വാസപരിശീലനമായ ഗ്രെയ്‌സ് ഫെസ്റ്റ് ഈ വർഷം ഏപ്രിൽ 11 ന് ആരംഭിക്കുകന്നതാണ്. മതബോധന കേന്ദ്രത്തിൽ നിന്ന് ഗ്രെയ്‌സ് ഫെസ്റ്റിന് നേതൃത്വം നൽകാനായി ടീമിനെ ലഭിക്കുവാൻ മാർച്ച്20 ന് മുൻപ് രൂപത മതബോധന ഓഫീസിൽ ബുക്ക് ചെയേണ്ടതാണ്.Std -1 മുതൽ IX വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് താഴെ പറയുന്ന തിയ്യതികളിൽ ഗ്രെയ്‌സ് ഫെസ്റ്റ് നടത്തുന്നു. ഏപ്രിൽ 11 , 12 , 13 – തിങ്കൾ , ചൊവ്വ ,ബുധൻ 18 ,19 […]
മതബോധന സ്കോളർഷിപ്പ് പരീക്ഷ
2022 ഏപ്രിൽ മാസത്തിൽ വചനം എൻറെ ജീവൻ V, VI, VIII, IX എന്നീ ക്ലാസ്സുകൾക്കും, സൺഡേ സ്കൂൾ മതബോധനം IV, VII ക്ലാസ്സുകൾക്കും സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നതായിരിക്കും . ഫെബ്രുവരി 28 മുതൽ മാർച്ച് 14 വരെയാണ് സ്കോളർഷിപ്പ് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയേണ്ടത്. ഇരിങ്ങാലക്കുട -Little Flower School , ചാലക്കുടി – S.H.School , മാള – St. Antony’s School എന്നീ മേഖലകളിലായിരിക്കും പരീക്ഷ നടത്തുക.