Daily Catechism & Moral Science 2021-22 (സ്ക്കുള്‍ മത-സന്മാര്‍ഗ്ഗബോധനം)

2021-2022 അദ്ധ്യയനവര്‍ഷത്തിലെ സ്ക്കുള്‍ മത-സന്മാര്‍ഗ്ഗബോധനം ക്ലാസ്സുകള്‍ ജൂലൈ 5 മുതല്‍ ആരംഭിച്ചു. 2022 ഫെബ്രുവരി മാസം അവസാനം വരെ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്.

എല്ലാ വര്‍ഷവും നടത്താറുള്ളതുപോലെ അര്‍ദ്ധവാര്‍ഷിക പരീക്ഷ അതാത് സ്ക്കുളില്‍ തന്നെ ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്തേണ്ടതാണ്. വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പര്‍ വിദ്യാജ്യോതി മതബോധനകേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതാണ്.

ഈ വര്‍ഷം സ്കോളര്‍ഷിപ്പ് പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.

സന്മാര്‍ഗ്ഗബോധനം പി.ഒ.സി മുഖേന നടത്തുകയും, സ്ക്കുള്‍ മതബോധനം വിദ്യാജ്യോതി രൂപത മതബോധനകേന്ദ്രം മുഖേന നടത്തുകയും ചെയ്യുന്നു.

ഈ വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷയുടെ തിയ്യതിയും, സ്കോളര്‍ഷിപ്പ് പരീക്ഷയുടെ തിയ്യതിയും പിന്നീട് അറിയിക്കുന്നതാണ്.

സ്ക്കൂള്‍ മത-സന്മാര്‍ഗ്ഗബോധന ക്ലാസ്സുകള്‍ നടത്തുന്നതില്‍ ഓരോ സ്ക്കൂളുകളും അദ്ധ്യാപകരും ചെയ്തുകൊണ്ടിരിക്കുന്ന സഹകരണത്തിനും പ്രോല്‍സാഹനത്തിനും പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും നേരുന്നു.

Facebook
Twitter
WhatsApp
Email