നവംബർ 4 മതാദ്ധ്യാപകദിനം

നവംബർ 4-ാം തിയ്യതി മതാദ്ധ്യാപകരുടെ മദ്ധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോയുടെ തിരുനാൾ. അന്നേ ദിവസം എല്ലാ യൂണിറ്റുകളിലും മതാദ്ധ്യാപകദിനയായി ആ​ഘോഷിക്കുന്നതും, മതാദ്ധ്യാപകരെ ആദരിക്കുന്നതും നല്ലതായിരിക്കുമെന്ന് ഓർമ്മപ്പെടുത്തുന്നു.

പ്രധാനദ്ധ്യാപകുടെ മീറ്റിം​ഗ് (2021 ഒക്ടോബർ 23)

2021 ഒക്ടോബർ 23-ാം തിയ്യതി ശനിയാഴ്ച്ച രാവിലെ 9.30 മുതൽ 10.30 വരെ വിദ്യാജ്യോതിയിൽ വെച്ച് പ്രധാനദ്ധ്യാപകരുടെ മീറ്റിം​ഗ് ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം എല്ലാ ക്ലിസ്സുകളിലെയും ചോദ്യപേപ്പറുകൾ മതബോധനഓഫീസിൽ കൊണ്ടുവരേണ്ടതാണ്.

ജപമാലമാസാചാരം 2021

ജപമാലമാസമായ ഒക്ടോബര് 9 ശനി, 14 വ്യാഴം, 19 ചൊവ്വ, 27 ബുധൻ എന്നീ തീയതികളിലായി ജപമാലയിലെ വിവിധ രഹസ്യങ്ങളെ കുറിച്ച് അവതരിപ്പിക്കുന്ന വീഡിയോസ് വിദ്യാജ്യോതിയിൽ നിന്ന് അയച്ചുതരുന്നതാണ്. നിശയിക്കപ്പെട്ട ദിവസങ്ങളിൽ മതബോധന വിദ്യാർത്ഥികൾ വീഡിയോ കണ്ടതിനുശേഷം മതബോധനക്ലാസ്സ് അടിസ്ഥാനത്തിൽ online വഴി വൈകുന്നേരം 7 മണിക്ക് ജപമാല അർപ്പിക്കുന്നതിനു ക്രമീകരണം നടത്തുക

Catcehism Website Updation

ഓരോ മതബോധന യൂണിറ്റുകളുടെയും ചെയ്യുന്നതിനുള്ള സമയം ഒക്ടോബർ 10 – ആം തിയ്യതി വരെ നീട്ടിവച്ചിരിക്കുന്നു. നൽകിയിരിക്കുന്ന തിയ്യതിക്കുള്ളിൽ യൂണിറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ചേർക്കാത്തവർ ചെയേണ്ടതാണ്

Digital Catechesis : The Musings

ഓരോ മതബോധന യൂണിറ്റിനും ചെയ്യാനായി തന്നിരിക്കുന്ന വീഡിയോ “The Musings” സെപ്റ്റംബർ 1- ആം തിയതി മുതൽ സെപ്റ്റംബർ 30 – ആം തിയതി വരെയുള്ള വീഡിയോസ് വളരെ കൃത്യതയോടെ അവതരിപ്പിച്ച എല്ലാ മതബോധന യൂണിറ്റുകൾക്കും പ്രത്യേകം നന്ദി. തുടർന്നുള്ള വീഡിയോസ് അവതരിപ്പിക്കുന്നതിൽ സഹകരണം പ്രതീഷിക്കുന്നു

Pencil Drawing Competition

പെൻസിൽ ഡ്രോയിംങ്ങ് മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും, പ്രത്യേകമായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കും, പ്രോൽസാഹന സമ്മാനങ്ങൾക്ക് അർഹരായ വിദ്യാർത്ഥികൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ. ഇങ്ങനെയൊരവസരം ഒരുക്കിയ കെ.സി.ബി.സി മദ്ധ്യവിരുദ്ധ സമിതിയിലെ ഡയറക്ടറച്ചനും ടീമം​ഗങ്ങൾക്കും പ്രത്യേകം നന്ദി Winners Angel Mariya Varghese – Little Flower Church, Kumbidi – 1st Prize 2. Ashmi Joshy – St. Mary’s Church, Thessery – II nd Prize 3. Clevin Christopher – […]

Enlight Training

സെപ്തംബർ 05, 12, 26 തിയ്യതികളിലായി Enlight Training കാസ്സുകൾക്ക് നേതൃത്വം വഹിച്ച മേലഡൂർ ഇൻഫന്റ് ജീസസ് ചർച്ച് വികാരിയായ റവ. ഫാദർ ജോളി വടക്കൻ, പൊയ്യ സെന്റ് തോമസ് യു.പി സ്ക്കൂൾ ടീച്ചർ ശ്രീമതി റിനി ഫ്രാൻസീസ്, പഴൂക്കര സെന്റ് ജോസഫ് ഇടവകയിലെ പ്രധാന അദ്ധ്യാപകൻ ഡോ.ഐനിക്കൽ കണ്ണോത്ത് മനോജ് എന്നിവർക്ക് പ്രത്യേകം അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു.

Daily Catechism & Moral Science 2021-22 (സ്ക്കുള്‍ മത-സന്മാര്‍ഗ്ഗബോധനം)

2021-2022 അദ്ധ്യയനവര്‍ഷത്തിലെ സ്ക്കുള്‍ മത-സന്മാര്‍ഗ്ഗബോധനം ക്ലാസ്സുകള്‍ ജൂലൈ 5 മുതല്‍ ആരംഭിച്ചു. 2022 ഫെബ്രുവരി മാസം അവസാനം വരെ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്. എല്ലാ വര്‍ഷവും നടത്താറുള്ളതുപോലെ അര്‍ദ്ധവാര്‍ഷിക പരീക്ഷ അതാത് സ്ക്കുളില്‍ തന്നെ ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്തേണ്ടതാണ്. വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പര്‍ വിദ്യാജ്യോതി മതബോധനകേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതാണ്. ഈ വര്‍ഷം സ്കോളര്‍ഷിപ്പ് പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. സന്മാര്‍ഗ്ഗബോധനം പി.ഒ.സി മുഖേന നടത്തുകയും, സ്ക്കുള്‍ മതബോധനം വിദ്യാജ്യോതി രൂപത മതബോധനകേന്ദ്രം മുഖേന നടത്തുകയും ചെയ്യുന്നു. ഈ വര്‍ഷത്തിലെ […]