Class 6 : ഈശോയെ അനുഭവിച്ച ജനം

Lesson 9: ക്ഷമിക്കാന്‍ പഠിപ്പിച്ച ഈശോ

Lesson 9: ക്ഷമിക്കാന്‍ പഠിപ്പിച്ച ഈശോ

സ്നേഹത്തിന്‍റെ മാതൃകയും സ്നേഹത്തിന്‍റെ കല്പനയും നല്‍കിയ ഈശോയെ ഈ പാഠത്തില്‍ പരിചയപ്പെടാം. പരിധിയില്ലാത്ത ക്ഷമയെക്കുറിച്ച് ഈശോ പഠിപ്പിച്ചു. ഈശോയുടെ ശിഷ്യന്മാരായിത്തീരുന്നവര്‍ പാലിക്കേണ്ട സ്നേഹത്തിന്‍റെ പുതിയ നിയമത്തെക്കുറിച്ച് ശരിയായി ഗ്രഹിക്കുവാന്‍ ഈ പാഠം സഹായിക്കും. കുരിശുമരണത്തിലും സ്നേഹവും ക്ഷമയും പ്രദര്‍ശിപ്പിച്ച ഈശോയോട് കുട്ടികള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാകുന്ന വിധത്തില്‍ പാഠം അവതരിപ്പിക്കണം.

കുട്ടികൾ സ്വന്തമാക്കേണ്ടവ
പാഠബന്ധിത പ്രവർത്തനങ്ങൾ
അനുബന്ധിത പ്രവർത്തനങ്ങൾ
  1. ബോധ്യങ്ങള്‍
    1. കുരിശില്‍ പിടഞ്ഞപ്പോഴും ക്ഷമയുടെ മഹത്തായ മാതൃക ഈശോ കാണിച്ചുതന്നു. 2. ശത്രുക്കളെയും സ്നേഹിക്കുവാന്‍ ഈശോ പഠിപ്പിച്ചു. 3. ക്ഷമിക്കുന്ന മനസ്സോടെ ദിവ്യബലിയില്‍ പങ്കെടുക്കണം.
  2. മനോഭാവം
    1. ദ്രോഹം ചെയ്യുന്നവരോട് ക്ഷമിക്കാന്‍ കടമയുണ്ട്. 2. നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ നാം കടപ്പെട്ടവരാണ്.

  3. ശീലം
    1. കോപിക്കുവാനുള്ള സാഹചര്യം വരുമ്പോള്‍ കുരിശില്‍ മരിച്ച ഈശോയെ ഞാന്‍ ഓര്‍ക്കും. 2. കഴിവതും മറ്റുള്ളവരുടെ നന്മ കാണാനും പറയാനും ശ്രമിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    കുരിശില്‍ കിടക്കുന്ന ഈശോയുടെ ചിത്രങ്ങള്‍, ക്ഷമയുടെ മാതൃക കാട്ടിയ മഹത്വ്യക്തികളുടെ ചിത്രങ്ങള്‍, ക്ഷമയെക്കുറിക്കുന്ന അനുഭവസാക്ഷ്യങ്ങള്‍, പത്രവാര്‍ത്തകള്‍, വിശുദ്ധരുടെ ജീവിതകഥകള്‍.
  5. പാഠാവതരണം
    ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെ വെടിവെച്ച അലി അഗ്ക എന്ന തുര്‍ക്കിക്കാരനോട് ക്ഷമിച്ച സംഭവം വിവരിക്കാം. ജയിലില്‍ കഴിയുന്ന അലി അഗ്കയെ മാര്‍പാപ്പ സന്ദര്‍ശിച്ച് താന്‍ ക്ഷമിച്ചതായി അറിയിച്ചു. ഈ ദൃശ്യത്തിന്‍റെ ചിത്രം സുലഭമാണ്. ആ ചിത്രം കുട്ടികളെ കാണിച്ച് വിശദമായി സംസാരിക്കാം. വിശുദ്ധരുടെ ജീവിതത്തില്‍നിന്ന് ഇതിനു സമാനമായ മറ്റു കഥകള്‍ അവതരിപ്പിച്ചാലും മതി, തുടര്‍ന്ന് ക്ഷമാശീലനും ശത്രുസ്നേഹിയുമായ ഈശോയിലേയ്ക്ക് വന്ന് പാഠഭാഗം അവതരിപ്പിക്കാം.
  6. ഇതര പ്രവര്‍ത്തനങ്ങള്‍

    1. പാടാം പ്രാര്‍ത്ഥിക്കാം

    താഴെച്ചേര്‍ക്കുന്ന പാട്ടുകള്‍ ഗ്രൂപ്പായി ക്ലാസ്സില്‍ ആലപിക്കാം. അനുയോജ്യമായ മറ്റുപാട്ടുകളും സ്വീകരിക്കാം.
    1. ശത്രുസ്നേഹം ക്രിസ്തുവിന്‍റെ മുദ്രയാണല്ലോ
    മുദ്രാവാക്യമാണല്ലോ.
    2. ക്ഷമിക്കുവാന്‍ ആവാത്ത നിമിഷങ്ങളെ
    ആത്മീയ ശക്തിയാല്‍ നിറയ്ക്കേണമേ.
    3. ക്ഷമാശീലനാം എന്നേശുവേ
    ശാന്തശീലനാം എന്നേശുവേ
    കഠിനാമാമെന്‍ ഹൃദയം തവഹൃദയം
    പോലെയാക്കണേ.
    2. വചനം ശേഖരിക്കാം

    പഴയനിയമത്തില്‍നിന്നും പുതിയ നിയമത്തില്‍നിന്നും 'ശത്രുസ്നേഹം' വിഷയമായ വചനം ശേഖരിക്കുന്നു, അവതരിപ്പിക്കുന്നു.
  1. നമുക്കു പ്രവര്‍ത്തിക്കാം

    അനുഭവം സ്വയം ഓര്‍ക്കാന്‍ ആദ്യം അവസരം നല്‍കണം. പിന്നീട് ആരോടെങ്കിലും പങ്കുവയ്ക്കാന്‍ അനുവദിക്കണം. തുടര്‍ന്ന് അത് എഴുതാന്‍ ആവശ്യപ്പെടാം. അനുഭവങ്ങള്‍ ചേര്‍ത്ത് ഒരു പതിപ്പാക്കുന്നതും നല്ലതാണ്
  1. വചനകാര്‍ഡുകള്‍ തയ്യാറാക്കാം

    ക്ഷമയെ സംബന്ധിക്കുന്ന ബൈബിള്‍ വചനങ്ങള്‍ എഴുതിയ കാര്‍ഡുകള്‍ തയ്യാറാക്കുന്നു. അവ മനഃപാഠമാക്കുന്നു. ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുന്നു.
  2. കഥയെഴുതാം

    ക്ഷമിക്കുന്ന സ്നേഹത്തെ അടിസ്ഥാനമാക്കി കുട്ടികള്‍ കഥയെഴുതുന്നു. കഥകള്‍ ക്ലാസ്സില്‍ വായിക്കുന്നു. അവ ചേര്‍ത്ത് കഥാപ്പതിപ്പ് തയ്യാറാക്കുന്നു.
  3. ആത്മശോധന ചെയ്യാം

    ആരോടെങ്കിലും ദേഷ്യമുണ്ടോ? ആരോടെങ്കിലും ക്ഷമിക്കാനുണ്ടോ? ആ വ്യക്തിയെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കാം. ക്ഷമിക്കാനുള്ള പ്രായോഗിക പരിശീലനം കുട്ടികള്‍ക്ക് നല്‍കാന്‍ ഇത് ഉപകരിക്കും.

Download Audio Lesson

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics—ideal for revision, reflection, and learning on the go.

Digital

Catechism Resources Class 6

Digital catechetical resources are thoughtfully designed tools that make faith formation engaging, accessible, and meaningful. On this page, you can find a rich collection of videos, audio content, e-books, presentations, and interactive learning materials to support students, teachers, parents, and catechists. These resources help deepen the understanding of the Catholic faith and connect it with daily life, making this page a valuable hub for nurturing faith in today’s digital age.

Accessible to Every Parish

Catechetical resources are made easily accessible to students, catechists, and parents across parishes, ensuring continuity and inclusiveness in faith formation.

Supported by Trained Catechists

Digital Catechism is guided by experienced and trained catechists, ensuring doctrinal accuracy, pastoral sensitivity, and age-appropriate learning.

Providing Faith Formation Through Digital Catechesis

Digital Catechism at Vidyajyoti Catechetical Centre offers structured, faith-centred learning using digital platforms. It strengthens catechetical teaching by combining tradition, technology, and pastoral care to reach learners effectively in today’s world.

Faith Engagement through Digital Learning
0%
Consistency in Catechetical Formation
0%

Quick Links

Shopping Basket