Class 6 : ഈശോയെ അനുഭവിച്ച ജനം

Lesson 3: പ്രലോഭനങ്ങളെ അതിജീവിച്ച ഈശോ

Lesson 3:പ്രലോഭനങ്ങളെ അതിജീവിച്ച ഈശോ

സാത്താന്‍ ഉയര്‍ത്തിയ പ്രലോഭനങ്ങളെ ഈശോ എങ്ങനെയാണ് അതിജീവിച്ചതെന്ന് ഈ പാഠം വിശദമാക്കുന്നു. വചനാധിഷ്ഠിത ജീവിതം, നോമ്പും ഉപവാസവും, പ്രാര്‍ത്ഥനാജീവിതം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയൊക്കെ പ്രലോഭനങ്ങളെ നേരിടാന്‍ നമ്മെ സഹായിക്കുമെന്ന ബോധ്യം കുട്ടികള്‍ക്ക് നല്‍കാന്‍ ഈ പാഠം ഉപകരിക്കും.

കുട്ടികൾ സ്വന്തമാക്കേണ്ടവ
പാഠബന്ധിത പ്രവർത്തനങ്ങൾ
അനുബന്ധിത പ്രവർത്തനങ്ങൾ
  1. ബോധ്യങ്ങള്‍

    1. ഈശോ പ്രലോഭനങ്ങളെ അതിജീവിച്ചു..
    2. നോമ്പും പ്രാര്‍ത്ഥനയും ഉപവാസവും ദൈവവചനവും വഴി പ്രലോഭനങ്ങളെ ജയിക്കാം..
    3. ദൈവവചനം ഹൃദിസ്ഥമാക്കിയാല്‍ ജീവിതസാഹചര്യങ്ങളില്‍ അത് പ്രയോജനപ്പെടുത്താം.

  2. മനോഭാവങ്ങള്‍

    1. പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അവയെ നേരിടാന്‍ തയ്യാറായിരിക്കണം. 2. പ്രാര്‍ത്ഥിച്ചും വചനം വായിച്ചും പ്രലോഭനങ്ങളെ നേരിടണം.

  3. ശീലം

    1. ദിവസവും വചനം പഠിക്കും.
    2 ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി പങ്കിട്ട് ഭക്ഷിക്കും.
    3 വലിയ ആഗ്രഹമുള്ള കാര്യങ്ങളില്‍ ആശയടക്കം പാലിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ബൈബിള്‍, പാട്ടുപുസ്തകം, പരസ്നേഹപ്രവൃത്തികളുടെ ചിത്രങ്ങള്‍, ചാര്‍ട്ടുകള്‍

  5. പാഠാവതരണം

    ഒരു കഥയിലൂടെ പാഠാവതരണം നടത്താം. തെറ്റു ചെയ്യാനുള്ള പ്രലോഭനം ഉണ്ടാകുന്ന സാഹചര്യം വിവരിക്കുന്ന നിരവധി കഥകള്‍ നമുക്കു ചുറ്റുമുണ്ട്. മൃഗകഥകളിലും മറ്റും ഇവ നിരവധിയാണ്. ഉദാഹരണമായി കൂട്ടംവിട്ടുപോകരുതെന്ന് അമ്മ പറഞ്ഞിട്ടും അനുസരിക്കാതെ ദൂരേയ്ക്കു തനിച്ചുപോയ ആട്ടിന്‍കുട്ടിയുടെ കഥ പറയാം. ആട്ടിന്‍കുട്ടിയെ തനിച്ചു കണ്ടപ്പോള്‍ ചെന്നായ ആക്രമിക്കാന്‍ വന്നതും ഇടയന്‍ രക്ഷപ്പെടുത്തിയതും അവതരിപ്പിക്കാം. അമ്മയുടെ വാക്കു ധിക്കരിച്ച്, ചെന്നായയുടെ വാക്കു വിശ്വസിച്ച ആട്ടിന്‍കുട്ടി പ്രലോഭനത്തില്‍ വീണത് ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാം. സാത്താന്‍റെ പ്രലോഭനത്തെ വിജയകരമായി നേരിട്ട ഈശോയിലേക്ക് കുട്ടികളെ നയിക്കാം. പ്രധാനാശയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള മറ്റു ചില പ്രവര്‍ത്തനങ്ങള്‍ താഴെ ചേര്‍ക്കുന്നു

  6. അനുഭവം പങ്കുവയ്ക്കാം

    നോമ്പിന്‍റെ അനുഭവം കുട്ടികള്‍ക്കുണ്ടാകും. അവര്‍ നോമ്പ് പാലിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരം നല്‍കണം. ടീച്ചര്‍ അവയിലെ സന്ദേശം കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കണം.

  7. വചനഗാനകേളി

    ബൈബിള്‍ വായനയ്ക്കു മുമ്പ് പാടാവുന്ന പാട്ടുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഇവയുപയോഗിച്ച് ഗ്രൂപ്പു തിരിഞ്ഞ് വചനഗാനകേളി നടത്തുന്നു. നാലുവരി വീതം പാടിയാല്‍ മതി.
    ഉദാ: 1. സുവിശേഷഗീതികള്‍ പാടാന്‍
    2. സുവിശേഷം ദൈവശക്തി
    3. സുവിശേഷത്തിന്‍ ഗീതികള്‍ നാം
    4. സുവിശേഷമവനിയിലരുളാന്‍
    5. വചനം ശ്രവിക്കുവാന്‍ കാതുകള്‍ തുറന്നിടാം
    6. സുവിശേഷവെളിച്ചത്താല്‍
    7. ദൈവവചനം നിര്‍മ്മലവചനം
    8. ദൈവമേ നിന്‍ തിരുവചനങ്ങള്‍

  8. ചിത്രം ശേഖരിക്കാം

    പരസ്നേഹ പ്രവൃത്തികളുടെ ചിത്രങ്ങള്‍ വിവിധ പത്രമാസികകളില്‍ നിന്ന് വെട്ടിയെടുത്ത് ശേഖരിക്കാന്‍ ആവശ്യപ്പെടാം. അവയ്ക്ക് അടിക്കുറിപ്പ് നല്‍കുകയുമാവാം.

  1. നമുക്കു പ്രവര്‍ത്തിക്കാം

    കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ത്യാഗപ്രവൃത്തികളെക്കുറിച്ച് ചര്‍ച്ചചെയ്ത് ആദ്യമേ ഒരു ലിസ്റ്റ് തയ്യാറാക്കണം. അതില്‍നിന്ന് ഓരോ കുട്ടിക്കും ചെയ്യാന്‍ താല്പര്യവും സൗകര്യവുമുള്ളവ തെരഞ്ഞെടുത്ത് എഴുതാന്‍ പ്രേരിപ്പിക്കണം. എഴുതുന്നവ പാലിക്കാനുള്ള പ്രചോദനവും നല്‍കണം.

  1. ചാര്‍ട്ടിലെഴുതാം

    നോമ്പുകാലത്ത് കുട്ടികള്‍ ചെയ്യാന്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ വലിയൊരു ചാര്‍ട്ടില്‍ എഴുതി ക്ലാസ്സില്‍ സ്ഥാപിക്കുന്നു. അവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. പരസ്പരം പ്രോത്സാഹിപ്പിക്കുന്നു.

  2. വചനച്ചെപ്പ്

    കുട്ടികള്‍ ചെറിയൊരു നോട്ടുബുക്കോ ഡയറിയോ വചനമെഴുതാന്‍ കൈവശം സൂക്ഷിക്കുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വചനങ്ങള്‍ അതിലെഴുതുന്നു. വചനച്ചെപ്പ് ടീച്ചര്‍ നിരീക്ഷിക്കുകയും അവയില്‍നിന്ന് വചനം പറയാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.

Download Audio Lesson

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics—ideal for revision, reflection, and learning on the go.

Digital

Catechism Resources Class 6

Digital catechetical resources are thoughtfully designed tools that make faith formation engaging, accessible, and meaningful. On this page, you can find a rich collection of videos, audio content, e-books, presentations, and interactive learning materials to support students, teachers, parents, and catechists. These resources help deepen the understanding of the Catholic faith and connect it with daily life, making this page a valuable hub for nurturing faith in today’s digital age.

Accessible to Every Parish

Catechetical resources are made easily accessible to students, catechists, and parents across parishes, ensuring continuity and inclusiveness in faith formation.

Supported by Trained Catechists

Digital Catechism is guided by experienced and trained catechists, ensuring doctrinal accuracy, pastoral sensitivity, and age-appropriate learning.

Providing Faith Formation Through Digital Catechesis

Digital Catechism at Vidyajyoti Catechetical Centre offers structured, faith-centred learning using digital platforms. It strengthens catechetical teaching by combining tradition, technology, and pastoral care to reach learners effectively in today’s world.

Faith Engagement through Digital Learning
0%
Consistency in Catechetical Formation
0%

Quick Links

Shopping Basket