Class 6 : ഈശോയെ അനുഭവിച്ച ജനം

Lesson 1: പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നു

Lesson 1: പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നു

മംഗളവാര്‍ത്ത, ഈശോയുടെ ജനനം എന്നിവയാണ് ഈ പാഠം അവതരിപ്പിക്കുന്നത്. ക്രിസ്തുമസിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ക്രിസ്തുമസിനോട് നമുക്കുണ്ടാവേണ്ട മനോഭാവവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഒരു ആഘോഷം എന്നതില്‍ക്കവിഞ്ഞ് ലോകരക്ഷകനായ ഈശോയെ വരവേല്‍ക്കാനുള്ള അവസരമായി ക്രിസ്തുമസിനെ കുട്ടികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ ഈ പാഠം ഉപകരിക്കണം

കുട്ടികൾ സ്വന്തമാക്കേണ്ടവ
പാഠബന്ധിത പ്രവർത്തനങ്ങൾ
അനുബന്ധിത പ്രവർത്തനങ്ങൾ
  1. ബോധ്യങ്ങള്‍

    1. പ്രവചനങ്ങളിലൂടെ വെളിപ്പെടുത്തപ്പെട്ട രക്ഷകനാണ് ഈശോ.
    2. മംഗളവാര്‍ത്ത - പിറവിക്കാലങ്ങളുടെ ചൈതന്യം അതനുസരിച്ച് ജീവിക്കാന്‍ സഹായിക്കുന്നവയാണ്.

  2. മനോഭാവങ്ങള്‍

    1. പുല്‍ക്കൂട്ടില്‍ പിറന്ന ഈശോയെ എന്‍റെ രക്ഷകനും നാഥനുമായി അംഗീകരിക്കണം.
    2. ഈശോയ്ക്ക് എല്ലായ്പോഴും ആരാധന സമര്‍പ്പിക്കണം.
  3. ശീലങ്ങള്‍

    1.മാലാഖമാരുടെ മാധ്യസ്ഥം യാചിക്കും.
    2. ഉണ്ണീശോ വന്നു പിറക്കാന്‍ പാകത്തില്‍ എന്‍റെ ഹൃദയം നിര്‍മ്മലമായി സൂക്ഷിക്കാന്‍ പരിശ്രമിക്കും..
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സമ്പൂര്‍ണ്ണബൈബിള്‍, ഈശോയുടെ പലതരം ചിത്രങ്ങള്‍, മഹാന്മാരുടെയും വിശുദ്ധരുടെയും ചിത്രങ്ങള്‍.
  5. പാഠാവതരണം

    'ചിത്രവായന' എന്ന പ്രവര്‍ത്തനത്തിലൂടെ പാഠാവതരണം നടത്താം. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിക്കുന്നു. എല്ലാ ഗ്രൂപ്പുകളിലും മാലാഖ മറിയത്തിന് മംഗളവാര്‍ത്ത നല്‍കുന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നു. ചിത്രത്തിന്‍റെ ആശയം കണ്ടെത്തി എഴുതാന്‍ ഗ്രൂപ്പുകള്‍ക്ക് അവസരം നല്‍കുന്നു. തുടര്‍ന്ന് ഈ ഭാഗം ബൈബിളില്‍നിന്ന് കണ്ടെത്താന്‍ ആവശ്യപ്പെടുന്നു. നിശ്ചിതസമയത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന ഗ്രൂപ്പിനെ അഭിനന്ദിക്കുന്നു. ചിത്രവായനയിലൂടെ പാഠഭാഗത്തേക്കു പ്രവേശിക്കാം. പാഠത്തിലെ പ്രധാനാശയങ്ങള്‍ അവതരിപ്പിക്കുന്നതിനു സഹായിക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ താഴെ ചേര്‍ക്കുന്നു.
  6. പദസൂര്യന്‍

    ക്രിസ്തുമസുമായി ബന്ധപ്പെട്ട വാക്കുകള്‍ എഴുതി പദസൂര്യന്‍ നിര്‍മ്മിക്കുക.
  7. റോള്‍ പ്ലേ

    ജ്ഞാനികളുടെ സന്ദര്‍ശനം ബൈബിളില്‍ നിന്ന് വായിക്കുക, അതിനെ ആസ്പദമാക്കി റോള്‍ പ്ലേ അവതരിപ്പിക്കുക.
  8. ജപമാല ചിത്രങ്ങള്‍

    സന്തോഷകരമായ ജപമാല രഹസ്യങ്ങള്‍ ചിത്രത്തിന്‍റെ സഹായത്തോടെ കണ്ടെത്താന്‍ അവസരം നല്‍കുക.
  1. നമുക്കു പ്രവര്‍ത്തിക്കാം

    കൈകള്‍ കൂപ്പി, ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥന ചൊല്ലാന്‍ അവസരം നല്‍കണം. ഗ്രൂപ്പിനോ കുട്ടിക്കോ മാറിമാറി അവസരം കൊടുത്താല്‍ മതി.
  2. നമുക്കു പാടാം

    പാഠഭാഗത്തിന്‍റെ സന്ദേശം ഗാനരൂപത്തിലാക്കിയതാണ് പാടാന്‍ നല്‍കിയിരിക്കുന്നത്. തനിച്ചോ സംഘമായോ ഈണം കണ്ടെത്തി ആലപിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. ആവശ്യമെങ്കില്‍ ടീച്ചര്‍ സഹായിക്കുകയുമാവാം.
  3. ദൈവവചനം വായിക്കാം, വിവരിക്കാം

    നിര്‍ദ്ദിഷ്ട ബൈബിള്‍ഭാഗം വായിക്കാന്‍ ഒന്നാം ദിവസം ഗൃഹ പാഠം നല്‍കുന്നു. രണ്ടാംദിവസം ഈ ഭാഗത്തെ ആസ്പദമാക്കി പ്രശ്നോത്തരി നടത്തുന്നു. പോയിന്‍റ് നല്‍കുന്നു.
  4. വഴികാട്ടാന്‍ ഒരു തിരുവചനം

    തന്നിരിക്കുന്ന വചനം വലിപ്പമുള്ള ഒരു കടലാസിലോ ചാര്‍ട്ടിലോ എഴുതിക്കൊണ്ടുവരാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നു. അവ സ്കെച്ചു പേനയും മറ്റും ഉപയോഗിച്ച് ആകര്‍ഷകമാക്കാം. അത് ക്ലാസ്സില്‍ പ്രദര്‍ ശിപ്പിക്കുക. സ്ഥിരമായി ഒട്ടിച്ചുവയ്ക്കുകയോ തൂക്കിയിടുകയോ ചെയ് താല്‍ ക്ലാസ്സിന് അലങ്കാരമാവും. കുട്ടികളുടെ മനസ്സില്‍ വചനം പതിയുകയും ചെയ്യും
  5. നമുക്കു പ്രവര്‍ത്തിക്കാം

    വളരെ ലളിതമായ പ്രവര്‍ത്തനമാണ് നല്‍കിയിരിക്കുന്നത്. അതു ചെയ്യാന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കുക. പ്രയാസമുണ്ടെന്നു കണ്ടാല്‍ ടീച്ചര്‍ കുട്ടികളെ സഹായിക്കണം
  6. എന്‍റെ തീരുമാനം

    കുട്ടികളില്‍ ശീലമായിത്തീരേണ്ട കാര്യമാണ് തീരുമാനമായി കൊടുത്തിരിക്കുന്നത്. അതു പാലിക്കാന്‍ പ്രേരിപ്പിക്കുക ശീലിക്കുന്നു ണ്ടോയെന്ന് പരിശോധിച്ചറിയുക. കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
  1. ഉത്തരമറിയാമോ?
    പാഠപുസ്തകം തുറക്കാന്‍ കുട്ടികളെ അനുവദിക്കുന്നു. പാഠത്തിലെ ചില വാക്കുകള്‍ ഉത്തരമായി വരുന്ന ചെറുചോദ്യങ്ങള്‍ ചോദിക്കുന്നു. ശരിയുത്തരം പറയുന്നവര്‍ക്ക് പോയിന്‍റ് നല്‍കുന്നു.
  2. കരോള്‍ഗാനം
    "ശാന്തരാത്രി തിരുരാത്രി
    പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി'
    ഇതുപോലുള്ള കരോള്‍ ഗാനങ്ങള്‍ ഗ്രൂപ്പു തിരിഞ്ഞ് പാടി അവതരിപ്പിക്കാന്‍ ക്ലാസ്സില്‍ അവസരം നല്‍കുന്നു.
  3. സുകൃതജപം എഴുതാം പറയാം
    പുല്‍ക്കൂട്ടിലെ ഉണ്ണിക്ക് കാഴ്ചവയ്ക്കാനായി സുകൃതജപങ്ങള്‍ എഴുതാം. ഓരോ ഗ്രൂപ്പുകാരും നിശ്ചിത എണ്ണം സുകൃതജപം എഴുതട്ടെ.
    ഉദാ: എന്‍റെ ഉണ്ണീശോയെ, വേഗം വരണമേ.
    എന്‍റെ ഉണ്ണീശോയെ, എന്‍റെ ഹൃദയം സ്നേഹത്താല്‍ നിറയ്ക്കണമേ. .
  4. ചിത്രങ്ങള്‍ ശേഖരിക്കാം.
    ഉണ്ണീശോയുടെ വ്യത്യസ്ത പ്രായത്തിലും രൂപത്തിലുമുള്ള ചിത്രങ്ങള്‍ ശേഖരിക്കാം. അവ ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കാം.

Download Audio Lesson

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics—ideal for revision, reflection, and learning on the go.

Digital

Catechism Resources Class 6

Digital catechetical resources are thoughtfully designed tools that make faith formation engaging, accessible, and meaningful. On this page, you can find a rich collection of videos, audio content, e-books, presentations, and interactive learning materials to support students, teachers, parents, and catechists. These resources help deepen the understanding of the Catholic faith and connect it with daily life, making this page a valuable hub for nurturing faith in today’s digital age.

Accessible to Every Parish

Catechetical resources are made easily accessible to students, catechists, and parents across parishes, ensuring continuity and inclusiveness in faith formation.

Supported by Trained Catechists

Digital Catechism is guided by experienced and trained catechists, ensuring doctrinal accuracy, pastoral sensitivity, and age-appropriate learning.

Providing Faith Formation Through Digital Catechesis

Digital Catechism at Vidyajyoti Catechetical Centre offers structured, faith-centred learning using digital platforms. It strengthens catechetical teaching by combining tradition, technology, and pastoral care to reach learners effectively in today’s world.

Faith Engagement through Digital Learning
0%
Consistency in Catechetical Formation
0%

Quick Links

Shopping Basket