Class 6 : ഈശോയെ അനുഭവിച്ച ജനം

Lesson 6:പാപികളെ തേടിവന്ന ഈശോ

Lesson 6:പാപികളെ തേടിവന്ന ഈശോ

പിതാവിന്‍റെ പക്കലേയ്ക്ക് തിരിച്ചുവന്ന ധൂര്‍ത്തപുത്രന്‍റെ കഥ പറയുന്ന പാഠമാണിത്. പാപികളെ തേടിവന്ന ഈശോയെയും പാപികളോട് കാരുണ്യം കാണിക്കുന്ന സ്വര്‍ഗീയ പിതാവിനെയും കുട്ടികള്‍ പരിചയപ്പെടാന്‍ ഈ പാഠം ഉപകരിക്കും. നഷ്ടപ്പെട്ടതിനെ വീണ്ടെടു ക്കുവാനും പാപികള്‍ക്ക് മോചനം നല്‍കുവാനും ഈശോ ഇന്നും തല്പരനാണെന്ന പരമാര്‍ത്ഥം ഈ പാഠത്തിലൂടെ കുട്ടികള്‍ക്ക് നല്‍കാനാവും

കുട്ടികൾ സ്വന്തമാക്കേണ്ടവ
പാഠബന്ധിത പ്രവർത്തനങ്ങൾ
അനുബന്ധിത പ്രവർത്തനങ്ങൾ
  1. ബോധ്യങ്ങള്‍

    1. പാപികളെ തേടിവരുന്ന ദൈവമാണ് ഈശോ. 2. പാപത്തില്‍ നിന്നൊഴിഞ്ഞുമാറാനും പാപത്തില്‍ വീണാലുടന്‍ അനുതപിക്കാനും ഈശോ ആവശ്യപ്പെടുന്നു. 3. നാം ആരേയും വിധിക്കരുത്.

  2. മനോഭാവങ്ങള്‍

    1. പാപം ചെയ്താലും എന്നെ സ്നേഹിക്കുന്നവനാണ് ഈശോ. 2. പാപം ചെയ്യാന്‍ ഇടയായാല്‍ അനുതപിച്ച് തിരിച്ചുവരേണ്ടവരാണ് നാം.
  3. ശീലം

    1. പാപത്തില്‍ വീഴുവാന്‍ ഇടയായാല്‍ ഞാന്‍ എത്രയും വേഗം കുമ്പസാരിക്കും. 2. മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും ഞാന്‍ പറയുകയില്ല.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    നഷ്ടപ്പെട്ട ആടിന്‍റെ ഉപമ, കാണാതായ നാണയത്തിന്‍റെ ഉപമ തുടങ്ങിയവയുടെ ചിത്രങ്ങള്‍, ബൈബിള്‍, ചാര്‍ട്ടുകള്‍, പത്രവാര്‍ത്തകള്‍.
  5. പാഠാവതരണം

    ഒരു പത്രവാര്‍ത്തയിലൂടെ പാഠാവതരണം നിര്‍വ്വഹിക്കാം. 'മകനെ കാണ്മാനില്ല' എന്ന പത്രവാര്‍ത്ത ക്ലാസ്സില്‍ വായിക്കുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതായപ്പോള്‍ ആ വീട്ടില്‍ നടന്ന സംഭവങ്ങള്‍ എന്തൊക്കെയാകാമെന്ന് കുട്ടികള്‍ക്ക് പറയാന്‍ അവസരം നല്‍കുന്നു. വീട്ടിലെ ആവലാതികള്‍, കരച്ചില്‍, ഫോണ്‍വിളികള്‍, അന്വേഷിക്കാന്‍ ആളെ വിടുന്നത്, പത്രപരസ്യം തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു. മകന്‍ തിരിച്ചെത്തിയാല്‍ എന്തൊക്കെ ചെയ്യുമെന്നും കണ്ടെത്തുന്നു. തുടര്‍ന്ന് ധൂര്‍ത്തപുത്രന്‍റെ കഥയിലേക്ക് പ്രവേശിക്കാം.
  6. ഇതര പ്രവര്‍ത്തനങ്ങള്‍

    1. സ്കിറ്റ് അവതരണം

    ധൂര്‍ത്തപുത്രന്‍റെ ഉപമ സ്കിറ്റ് ആയി അവതരിപ്പിക്കുന്നു. സംഭാഷണം ടീച്ചറിന്‍റെ സഹായത്തോടെ കുട്ടികള്‍ തയ്യാറാക്കുന്നു. ക്ലാസ്സില്‍ അവതരിപ്പിച്ച് പാഠത്തിലേയ്ക്കു വരാം.

    2. ഒന്നിച്ചു പാടാം

    താഴെപ്പറയുന്നതുപോലെയുള്ള പാട്ടുകള്‍ ഒരുമിച്ചു പാടാം.
    1. ആടുകള്‍ നൂറുള്ളോരാട്ടിടയന്‍
    കാടുകള്‍ വീടാക്കുമാട്ടിടയന്‍
    2. നല്ലിടയാ നല്ലിടയാ
    വല്ലഭനാം എന്‍നായകാ
    പാട്ടുകളുടെ ആശയം വ്യക്തമാക്കുന്നു. അതിലൂടെ നല്ലിടയനായ ഈശോയെ അവതരിപ്പിക്കുന്നു.
    3. ഇവര്‍ ഇങ്ങനെ

    പാപസാഹചര്യങ്ങളെ ഒഴിവാക്കിയും അതിജീവിച്ചും വിശുദ്ധരായിത്തീര്‍ന്നവരുടെ കഥകള്‍ പറയാം. ഉദാ: ഡോണ്‍ബോസ്ക്കോ, മരിയാ ഗൊരേത്തി ലരേ.
  1. നമുക്കു പ്രവര്‍ത്തിക്കാം

    ധൂര്‍ത്തപുത്രന്‍റെ ഉപമ നാടകരൂപത്തില്‍ അവതരിപ്പിക്കാന്‍ വളരെ അനുയോജ്യമാണ്. വേണ്ടത്ര പരിശീലനത്തോടെ ക്ലാസ് മീറ്റിംഗുകളിലും വിശ്വാസപരിശീലന വേദികളിലെ വിശേഷാല്‍ സമ്മേളനങ്ങളിലും നാടകം അവതരിപ്പിക്കുന്നത് നല്ലതാണ്.
  1. അനുതാപ കീര്‍ത്തനം

    കുമ്പസാരത്തിനും പശ്ചാത്താപത്തിനും സഹായിക്കുന്ന പാട്ടുകള്‍ പാടാന്‍ അവസരം നല്‍കുന്നു. ടീച്ചര്‍ അത്തരം പാട്ടുകള്‍ പരിചയപ്പെടുത്തുന്നു.
    1. പാപബോധവും പശ്ചാത്തപവും
    കര്‍ത്താവേ എനിക്കേകണേ.
    2. വന്‍പാപഭാരത്താല്‍ തളര്‍ന്നവന്‍ ഞാന്‍
    അപരാധബോധത്താല്‍ കനിഞ്ഞവന്‍ ഞാന്‍
    3. പാപി ഞാന്‍ പാപി ഞാന്‍
    കാല്‍വരി ക്രൂശിനെ നോക്കിടുന്നു.
  2. കഥ കേള്‍ക്കാം

    അത്ഭുതപ്രവൃത്തികള്‍ വിവരിക്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രശ്നോത്തരി നടത്താം. ഗ്രൂപ്പു തിരിച്ചും വ്യക്തിഗതമായും ചോദ്യങ്ങള്‍ ചോദിക്കാം. കൂടുതല്‍ പോയിന്‍റ് നേടുന്നവരെ അഭിനന്ദിക്കുവാന്‍ മറക്കരുത്.
  3. ശക്തിയുള്ള വചനം

    ധൂര്‍ത്തപുത്രന്‍റെ ഉപമ, കാണാതായ നാണയത്തിന്‍റെ ഉപമ, കാണാതെപോയ ആടിന്‍റെ ഉപമ എന്നിവയുടെ ആശയം വരുന്ന കഥകള്‍ ടീച്ചര്‍ അവതരിപ്പിക്കുന്നു. കുട്ടികളും അവര്‍ക്കറിയാവുന്ന കഥകള്‍ പറയുന്നു.

Download Audio Lesson

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics—ideal for revision, reflection, and learning on the go.

Digital

Catechism Resources Class 6

Digital catechetical resources are thoughtfully designed tools that make faith formation engaging, accessible, and meaningful. On this page, you can find a rich collection of videos, audio content, e-books, presentations, and interactive learning materials to support students, teachers, parents, and catechists. These resources help deepen the understanding of the Catholic faith and connect it with daily life, making this page a valuable hub for nurturing faith in today’s digital age.

Accessible to Every Parish

Catechetical resources are made easily accessible to students, catechists, and parents across parishes, ensuring continuity and inclusiveness in faith formation.

Supported by Trained Catechists

Digital Catechism is guided by experienced and trained catechists, ensuring doctrinal accuracy, pastoral sensitivity, and age-appropriate learning.

Providing Faith Formation Through Digital Catechesis

Digital Catechism at Vidyajyoti Catechetical Centre offers structured, faith-centred learning using digital platforms. It strengthens catechetical teaching by combining tradition, technology, and pastoral care to reach learners effectively in today’s world.

Faith Engagement through Digital Learning
0%
Consistency in Catechetical Formation
0%

Quick Links

Shopping Basket