Class 10 : സഭ പ്രേഷിത സമൂഹം

Lesson 6: വചനാനുസൃതം ജീവിച്ചവര്‍

Lesson 6:വചനാനുസൃതം ജീവിച്ചവര്‍

ദൈവവചനം അനുസരിച്ച് ജീവിച്ച് പരിപൂര്‍ണതയിലെത്തിയ പരിശുദ്ധ അമ്മയേയും വിശുദ്ധാത്മാക്കളേയും പരിചയപ്പെടുത്തിക്കൊണ്ട് അവരെപ്പോലെ വചനാനുസൃതം ജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

കുട്ടികൾ സ്വന്തമാക്കേണ്ടവ
പാഠബന്ധിത പ്രവർത്തനങ്ങൾ
അനുബന്ധിത പ്രവർത്തനങ്ങൾ
  1. ബോധ്യങ്ങള്‍

    1. ദൈവവചനം സ്വീകരിച്ച് അതിന്‍റെ പൂര്‍ണതയില്‍ ജീവിച്ച വ്യക്തിയാണ് പരിശുദ്ധ മറിയം.

    2. ദൈവവചന പ്രഘോഷണത്തിലൂടെ സഭാസമൂഹങ്ങള്‍ക്കു രൂപം നല്‍കിയും വചനത്തിനു സാക്ഷികളാകാന്‍ ജീവന്‍വെടിഞ്ഞും ശ്ലീഹന്മാര്‍ വിശുദ്ധരായി.

    3. വചനം സ്വീകരിച്ച് മാനസാന്തരത്തിലേയ്ക്കു കടന്നുവന്നവരും, മാതൃകയിലൂടെയും പ്രഘോഷണങ്ങളിലൂടെയും വചനത്തിനു സാക്ഷ്യംവഹിച്ചു വിശുദ്ധരായവരുമായ സഭാമക്കളുടെ ഒരു നീണ്ട നിരതന്നെ നമുക്കുണ്ട്.

    4. അജപാലകരായ മെത്രാന്മാരും വൈദികരും കൂദാശകളുടെ പരികര്‍മ്മത്തിലൂടെയും ദൈവവചനപ്രഘോഷണങ്ങളിലൂടെയും സഭാമക്കളെ വിശുദ്ധിയില്‍ വളര്‍ത്താന്‍ നിയോഗിക്കപ്പെട്ടവരാണ് .

    5. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ സുവിശേഷമൂല്യങ്ങള്‍ പ്രത്യേകമാം വിധം അനുഷ്ഠിക്കാന്‍ വ്രതമെടുത്തവരാണ് സമര്‍പ്പിതര്‍.

    6. എല്ലാ പ്രവൃത്തികളും വഴി ആത്മീയ ബലികളര്‍പ്പിക്കാനും ലോകമെങ്ങും ക്രിസ്തു വിനു സാക്ഷ്യം വഹിക്കുവാനും അല്മായര്‍ വിളിക്കപ്പെട്ടിരിക്കുന്നു.

     

  2. മനോഭാവം

    1. ദൈവവചനത്തിനു സാക്ഷ്യം വഹിക്കാന്‍ താന്‍ കടപ്പെട്ടിരിക്കുന്നു എന്ന ചിന്ത.

    2. വചനപ്രഘോഷണത്തിനുള്ള വേദികള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രദ്ധ.

  3. ശീലം

    1. ദൈവവചനം പങ്കുവയ്ക്കാനും അതിനു സാക്ഷ്യം വഹിക്കാനും ലഭിക്കുന്ന വേദികള്‍ ശ്രദ്ധയോടെ പ്രയോജനപ്പെടുത്തുന്നു.

    2. ദൈവവചനപ്രഘോഷണത്തിന്‍റെ ശക്തമായ സാക്ഷ്യം തന്നെയാകുന്ന സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നു.

     

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സഭയില്‍ പരിശുദ്ധപിതാവും മെത്രാډാരും വൈദികരും സമര്‍പ്പിതരും അത്മായരും ചെയ്യുന്ന വചനപ്രഘോഷണത്തിന്‍റെയും ജീവകാരുണ്യ പ്രവൃത്തികളുടെയും ചിത്രങ്ങള്‍, പത്രവാര്‍ത്തകള്‍, വിശുദ്ധരുടെ ജീവചരിത്രങ്ങള്‍, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍

  5. പാഠാവതരണം

    വൈദികരോ, സമര്‍പ്പിതരോ, അത്മായരോ ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ ചര്‍ച്ചചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കാം. പരിശുദ്ധ അമ്മയും വിശുദ്ധാത്മാക്കളും വചനാനുസൃതം ജീവിക്കാന്‍ അനുഭവിച്ച ക്ലേശങ്ങള്‍ കുട്ടികളെക്കൊണ്ട് അഭിനയിപ്പിക്കാം. സഭ ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം ജനിപ്പിക്കാന്‍ അവയുടെ ചിത്രങ്ങള്‍ കാണിക്കുകയോ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്യാം

    1. നിങ്ങള്‍ക്ക് വചനാനുസൃതം ജീവിക്കാന്‍ ക്ലേശം സഹിക്കേണ്ടി വന്ന ഏതെങ്കിലുമൊരു സന്ദര്‍ഭം എഴുതുകയോ കൂട്ടുകാരുമായി പങ്കുവയ്ക്കുകയോ ചെയ്യുക.
    1. നിങ്ങള്‍ക്ക് വചനാനുസൃതം ജീവിക്കാന്‍ ക്ലേശം സഹിക്കേണ്ടി വന്ന ഏതെങ്കിലുമൊരു സന്ദര്‍ഭം എഴുതുകയോ കൂട്ടുകാരുമായി പങ്കുവയ്ക്കുകയോ ചെയ്യുക.

Download Audio Lesson

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics—ideal for revision, reflection, and learning on the go.

Digital

Catechism Resources Class 10

Digital catechetical resources are thoughtfully designed tools that make faith formation engaging, accessible, and meaningful. On this page, you can find a rich collection of videos, audio content, e-books, presentations, and interactive learning materials to support students, teachers, parents, and catechists. These resources help deepen the understanding of the Catholic faith and connect it with daily life, making this page a valuable hub for nurturing faith in today’s digital age.

Accessible to Every Parish

Catechetical resources are made easily accessible to students, catechists, and parents across parishes, ensuring continuity and inclusiveness in faith formation.

Supported by Trained Catechists

Digital Catechism is guided by experienced and trained catechists, ensuring doctrinal accuracy, pastoral sensitivity, and age-appropriate learning.

Providing Faith Formation Through Digital Catechesis

Digital Catechism at Vidyajyoti Catechetical Centre offers structured, faith-centred learning using digital platforms. It strengthens catechetical teaching by combining tradition, technology, and pastoral care to reach learners effectively in today’s world.

Faith Engagement through Digital Learning
0%
Consistency in Catechetical Formation
0%

Quick Links

Shopping Basket