Class 10 : സഭ പ്രേഷിത സമൂഹം

Lesson 5: സത്യവിശ്വാസ സംരക്ഷകര്‍

Lesson 5:സത്യവിശ്വാസ സംരക്ഷകര്‍

സഭയുടെ വിശ്വാസം പഠിപ്പിക്കുവാനും തെറ്റായ പ്രബോധനങ്ങളെ തിരുത്തുവാനും വേണ്ടി അധ്വാനിച്ച വിശ്വാസസംരക്ഷകരെക്കുറിച്ച് അറിയുവാനും അവരോടുള്ള ആദരവും സ്നേഹവും വളര്‍ത്തുവാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

കുട്ടികൾ സ്വന്തമാക്കേണ്ടവ
പാഠബന്ധിത പ്രവർത്തനങ്ങൾ
അനുബന്ധിത പ്രവർത്തനങ്ങൾ
  1. ബോധ്യങ്ങള്‍

    1. സത്യവിശ്വാസത്തിന്‍റെ ഉറവിടങ്ങള്‍ വിശുദ്ധ ഗ്രന്ഥവും പാരമ്പര്യങ്ങളുമാണ്.

    2. അതു വ്യാഖ്യാനിക്കാനും പഠിപ്പിക്കാനുമുള്ള അധികാരവും അവകാശവും സഭയ്ക്കുള്ളതാണ്.

    3. എന്നാല്‍ സഭയുടെ പഠനങ്ങള്‍ക്കെതിരായ പാഷണ്ഡതകള്‍ സഭയുടെ ആരംഭകാലം മുതല്‍ത്തന്നെ ഉണ്ടായിരുന്നു.

    4. രണ്ടാം നൂറ്റാണ്ടില്‍ ക്രിസ്തുമതത്തിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കും ഭീഷണികള്‍ക്കും എതിരായി സത്യവിശ്വാസം സംരക്ഷിക്കുവാന്‍ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് വിശ്വാസസംരക്ഷകര്‍.

    5. ആദ്യത്തെ ഏഴു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവരും സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളവരും സഭയ്ക്ക് ആധികാരികപ്രബോധനം നല്‍കിയിട്ടുള്ളവരുമായ വിശുദ്ധാത്മാക്കളെയാണ് സഭാപിതാക്കന്മാര്‍ എന്നു പറയുന്നത്.

    6. ഇവര്‍ സത്യവിശ്വാസത്തോടു പുലര്‍ത്തിയ വിശ്വസ്തതയും അടുത്ത തലമുറയ്ക്ക് അതുപകര്‍ന്നു നല്‍കാന്‍ കാണിച്ച ശ്രദ്ധയും അനുകരണീയമാണ്.


  2. മനോഭാവം

    1. ക്രൈസ്തവവിശ്വാസത്തില്‍ നിലനില്‍ക്കാനുള്ള ശ്രദ്ധയും താല്പര്യവും.

    സഭാപിതാക്കന്മാരോടും വിശ്വാസസംരക്ഷകരോടും ആദരവും സ്നേഹവും.

  3. ശീലം

    1. സത്യവിശ്വാസത്തെക്കുറിച്ച് പഠിക്കുവാനുള്ള നിഷ്ഠ. 2. സഭാപിതാക്കന്മാരുടെ വചനങ്ങള്‍ വായിക്കുന്നു.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സഭാപിതാക്കന്മാരുടെയും വിശ്വാസസംരക്ഷകരുടെയും ചിത്രങ്ങള്‍, ജീവചരിത്രങ്ങള്‍, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍
  5. പാഠാവതരണം

    ഇന്നു സഭ നേരിട്ടുകൊണ്ടിരിക്കുന്ന അബദ്ധപ്രബോധനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കുന്നു. ആദിമസഭയുടെ കാലം മുതല്‍ ഈ പ്രതിഭാസം ഉണ്ടായിരുന്നുവെന്നും അന്ന് സഭാതനയര്‍ അതിനെ എങ്ങനെ ധീരതയോടെ അതിജീവിച്ചുവെന്നും മനസ്സിലാക്കത്തക്കവിധം ക്ലാസ് നയിക്കാം. സാധിക്കുന്നിടത്തോളം അവരുടെ ചിത്രങ്ങള്‍ കാണിക്കുന്നത് നല്ലതാണ്.
    1. സഭയുടെ പഠനങ്ങള്‍ക്കെതിരായി പെന്തക്കോസ്തല്‍ സമൂഹങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന തെറ്റായ പഠനങ്ങള്‍ ഏതെല്ലാമെന്നു ചര്‍ച്ചചെയ്ത് അവയ്ക്കുള്ള മറുപടി കണ്ടെത്തി എഴുതുക

Download Audio Lesson

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics—ideal for revision, reflection, and learning on the go.

Digital

Catechism Resources Class 10

Digital catechetical resources are thoughtfully designed tools that make faith formation engaging, accessible, and meaningful. On this page, you can find a rich collection of videos, audio content, e-books, presentations, and interactive learning materials to support students, teachers, parents, and catechists. These resources help deepen the understanding of the Catholic faith and connect it with daily life, making this page a valuable hub for nurturing faith in today’s digital age.

Accessible to Every Parish

Catechetical resources are made easily accessible to students, catechists, and parents across parishes, ensuring continuity and inclusiveness in faith formation.

Supported by Trained Catechists

Digital Catechism is guided by experienced and trained catechists, ensuring doctrinal accuracy, pastoral sensitivity, and age-appropriate learning.

Providing Faith Formation Through Digital Catechesis

Digital Catechism at Vidyajyoti Catechetical Centre offers structured, faith-centred learning using digital platforms. It strengthens catechetical teaching by combining tradition, technology, and pastoral care to reach learners effectively in today’s world.

Faith Engagement through Digital Learning
0%
Consistency in Catechetical Formation
0%

Quick Links

Shopping Basket