വിശ്വാസപരിശീലന അദ്ധ്യയന വർഷ രൂപതാതല ഉദ്‌ഘാടനം 2022 -2023

2022 – 2023 വിശ്വാസപരിശീലന അദ്ധ്യയന വർഷ രൂപതാതല ഉദ്‌ഘാടനം മെയ് 22 ന് ഞായറാഴ്ച രാവിലെ മണിക്ക് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ഇടവകദേവാലയത്തിൽ വച്ച് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നിർവഹിച്ചു .

അഭിനന്ദനങ്ങൾ

2021 2022 അദ്ധ്യായന വർഷത്തിൽ 10, 12 ക്ലാസ്സുകളിലെ രൂപതമതബോധന വാർഷിക പരീക്ഷയിൽ റാങ്കുകൾ കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും, മതാദ്ധ്യാപക പരീക്ഷയിൽ പങ്കെടുത്ത എല്ലാ അദ്ധ്യാപകർക്കും പ്രത്യേകിച്ച് ‘O ‘ ഗ്രേഡ് , ‘A +’ ഗ്രേഡ് നേടി ഉന്നതവിജയം കരസ്ഥമാക്കിയവർക്കും അഭിനന്ദനങ്ങൾ.

നന്ദി

2021-2022 അദ്ധ്യയന വർഷത്തിലെ എല്ലാ വാർഷീക പരീക്ഷകളും വളരെ കാര്യക്ഷമമായി ആസൂത്രണം ചെയ്തു നടത്തിയ എല്ലാ വികാരിയാച്ചന്മാർക്കും പ്രധാനദ്ധ്യാപകർക്കും X, XII Paper Valuation ഭംഗിയായി നടത്തുവാൻ സഹായിക്കുകയും സഹകരിക്കുകയും ചെയ്‌ത എല്ലാ അദ്ധ്യാപകർക്കും പ്രത്യേകം നന്ദി .

ക്രിസ്തുമസ് ആഘോഷം – 2021

ഡിസംബർ 18 ശനിയാഴ്ച വൈകീട്ട് വിദ്യാജ്യോതിയിൽ വച്ചു മോൺ. ജോസ് മഞ്ഞളിയച്ചൻ കേക്ക് മുറിച്ചു ക്രിസ്തുമസ് ആഘോഷം നടത്തി . വിദ്യാജ്യോതി കുടുംബം , ആനിമേറ്റേഴ്‌സ് എന്നിവർ പങ്കെടുത്തു .

റൂബി ജൂബിലി മതാദ്ധ്യാപക സംഗമം – ക്രേദോ -2021

ബർ 5 ,12 തിയ്യതികളിലായി കൊടകര സഹൃദയ എം.ബി.എ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തിയ 8 മുതൽ 12 ക്ലാസ് വരെയുള്ള വിശ്വാസ പരിശീലന അദ്ധ്യാപകരുടെ ട്രെയിനിങ് ക്ലാസ്സിൽ പങ്കെടുത്ത എല്ലാ മതാദ്ധ്യാപകർക്കും പ്രത്യേകം നന്ദി . തുടർന്നുള്ള ക്ലാസ്സിലെ അദ്ധ്യാപകരുടെ സഹകരണം പ്രതീഷിക്കുന്നു December 5 – Std XI,XII December 12 – Std VIII,IX,X

വിദ്യാജ്യോതി ഇരിഞ്ഞാലക്കുട രൂപത വിശ്വാസപരിശീലന കേന്ദ്രത്തിന്റെ റൂബി ജൂബിലി ആഘോഷവും നവീകരിച്ച ചാപ്പലിന്റെ കുദാശ കർമ്മവും

നവംബർ 14 ആം തീയ്യതി ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ വിദ്യാജ്യോതിവിശ്വാസപരിശീലന കേന്ദ്രത്തിന്റെ റൂബി ജൂബിലിയോടനുബന്ധിച്ചു വിദ്യാജ്യോതിയിൽ നവീകരിച്ച ചാപ്പലിന്റെ കുദാശകർമ്മം നടത്തി വിശുദ്ധ ബലി അർപ്പിച്ചു . തുടർന്ന് നടത്തിയ മീറ്റിംഗിൽ അഭിവന്ദ്യ പിതാവും വിശിഷ്ട വ്യക്തികളും കൂടി നിലവിളക്കു തെളിയിച്ചു ഉദ്ഘടന സമ്മേളനവും ,ജൂബിലി തിരി തെളിയിച്ചു റൂബി ജൂബിലി ഉദ്ഘടനം നടത്തി .

Sunday Catechism – Half Yearly Exam

മതബോധന അർധവാർഷീക പരീക്ഷ വളരെ കൃത്യതയോടെ എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ട് നടത്തിയതിന് എല്ലാ വികാരിയാച്ചന്മാർക്കും പ്രധാനധ്യാപകർക്കും പ്രത്യേകം നന്ദി.

Digital Catechesis – The Musings

ഒക്ടോബർ 1 മുതൽ 31 വരെയുള്ള വീഡിയോസ് മനോഹരമായി അവതരിപ്പിച്ച എല്ലാ മതബോധന യൂണിറ്റുകൾക്കും പ്രത്യേകം നന്ദി. തുടർന്നുള്ള വീഡിയോസ് അവതരിപ്പിക്കുന്നതിൽ സഹകരണം പ്രതീഷിക്കുന്നു.

Enlight Training Class

ഒക്ടോബർ 24 , 31 തിയ്യതികളിലായി Enlight Training ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ച ഫാ. തേജസ് പീടികതുണ്ടിയിൽ, സൈജു കുറ്റിപ്പുഴ എന്നിവർക്ക് പ്രേത്യകം അഭിന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു..

Digital Catechesis : The Musings

ഓരോ മതബോധന യൂണിറ്റിനും ചെയ്യാനായി തന്നിരിക്കുന്ന വീഡിയോ “The Musings” സെപ്റ്റംബർ 1- ആം തിയതി മുതൽ സെപ്റ്റംബർ 30 – ആം തിയതി വരെയുള്ള വീഡിയോസ് വളരെ കൃത്യതയോടെ അവതരിപ്പിച്ച എല്ലാ മതബോധന യൂണിറ്റുകൾക്കും പ്രത്യേകം നന്ദി. തുടർന്നുള്ള വീഡിയോസ് അവതരിപ്പിക്കുന്നതിൽ സഹകരണം പ്രതീഷിക്കുന്നു