Class 10 : സഭ പ്രേഷിത സമൂഹം

Lesson 15: നവയുഗസൃഷ്ടിക്കായ് അണിചേരാം

Lesson 15നവയുഗസൃഷ്ടിക്കായ് അണിചേരാം

ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു പുതുയുഗം സ്വപ്നം കാണുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് അധികവും. ഈ പുതുയുഗസൃഷ്ടിയില്‍ കത്തോലിക്കാസംഘടനകള്‍ക്കുള്ള പങ്ക് മനസ്സിലാക്കാനും പ്രായാനുസരണം തങ്ങള്‍ക്കു പങ്കുചേരാനുള്ള സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കാനും കുട്ടികള്‍ക്കു പ്രേരണ ലഭിക്കത്തക്കവിധം ഈ പാഠം അവതരിപ്പിക്കണം

കുട്ടികൾ സ്വന്തമാക്കേണ്ടവ
പാഠബന്ധിത പ്രവർത്തനങ്ങൾ
അനുബന്ധിത പ്രവർത്തനങ്ങൾ
  1. ബോധ്യങ്ങള്‍

    1. അസമാധാനം നിറഞ്ഞ ലോകത്തില്‍ സമാധാനദാതാവായ ഈശോയെ നല്‍കിക്കൊണ്ട് ഒരു പുതിയ യുഗം സൃഷ്ടിക്കുവാന്‍ ക്രൈസ്തവര്‍ കടപ്പെട്ടിരിക്കുന്നു.

    2. സഭാമക്കളുടെ പരിശീലനത്തിനും സാക്ഷ്യംവഹിക്കലിനും സഹായകമാകത്തക്കവിധം ശിശുപ്രായം മുതല്‍ വിവിധ സംഘടനാപ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവര്‍ പങ്കുകാരാക്കപ്പെടുന്നു.

    3. തിരുബാലസഖ്യം, ചെറുപുഷ്പ മിഷന്‍ലീഗ്, സി.എല്‍.സി, കെ.സി.എസ്.എല്‍, കെ.സി.വൈ.എം, എ.കെ.സി.സി, മാതൃപിതൃസംഘടനകള്‍, വിന്‍സന്‍റ് ഡി.പോള്‍ എന്നിവ യെല്ലാം നമ്മെ ഈശോയില്‍ വളര്‍ത്തുന്ന സംഘടനകളാണ്.

    4. സംഘടനകള്‍പോലെതന്നെ ഇടവകയുടെ സജീവത്വത്തിനും വളര്‍ച്ചയ്ക്കും സഹായകമായവയാണ് കുടുംബകൂട്ടായ്മകള്‍.

    5. ഈ സംഘടനകളുടെയും കൂട്ടായ്മകളുടെയുമെല്ലാം ലക്ഷ്യം സഭയെ പടുത്തുയര്‍ത്തുകയാണ്.


  2. മനോഭാവം

    1. കത്തോലിക്കാസംഘടനാപ്രവര്‍ത്തനങ്ങളില്‍ താല്പര്യം

    2. കുടുംബകൂട്ടായ്മകളോടു സഹകരണം.

  3. ശീലം

    1. സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു.

    2. കുടുംബകൂട്ടായ്മകളില്‍ പങ്കെടുക്കുകയും മറ്റുള്ളവരെ അതിനായി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ഇടവകയിലെ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, ദൈവവചന കാര്‍ഡുകള്‍, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍
  5. പാഠാവതരണം

    ഇടവകയിലെ വിവിധ സംഘടനകളെക്കുറിച്ചും ഇടവകയ്ക്ക് അവവഴി ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കാം. കുടുംബകൂട്ടായ്മാലീഡേഴ്സുമായി ഒരു അഭിമുഖം നടത്തി അവയുടെ ലക്ഷ്യപ്രാപ്തിക്കായി ഇനി എന്തൊക്കെ ചെയ്യണമെന്നു ചര്‍ച്ച ചെയ്യാം. ഓരോ പ്രായത്തിനും അനുസൃതമായുള്ള സംഘടനകളില്‍ പങ്കെടുക്കേണ്ടതിന്‍റെ ആവശ്യകത വിശദമാക്കാം.

കത്തോലിക്കാസംഘടനകള്‍ക്കുള്ള പങ്ക് മനസ്സിലാക്കാനും പ്രായാനുസരണം തങ്ങള്‍ക്കു പങ്കുചേരാനുള്ള സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കാനും  അതിനായി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.

    നിങ്ങളുടെ ഇടവകയിലെ സംഘടനാപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ സമാഹരിച്ച് ഒരു ആല്‍ബം തയ്യാറാക്കുക.

Download Audio Lesson

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics—ideal for revision, reflection, and learning on the go.

Digital

Catechism Resources Class 10

Digital catechetical resources are thoughtfully designed tools that make faith formation engaging, accessible, and meaningful. On this page, you can find a rich collection of videos, audio content, e-books, presentations, and interactive learning materials to support students, teachers, parents, and catechists. These resources help deepen the understanding of the Catholic faith and connect it with daily life, making this page a valuable hub for nurturing faith in today’s digital age.

Accessible to Every Parish

Catechetical resources are made easily accessible to students, catechists, and parents across parishes, ensuring continuity and inclusiveness in faith formation.

Supported by Trained Catechists

Digital Catechism is guided by experienced and trained catechists, ensuring doctrinal accuracy, pastoral sensitivity, and age-appropriate learning.

Providing Faith Formation Through Digital Catechesis

Digital Catechism at Vidyajyoti Catechetical Centre offers structured, faith-centred learning using digital platforms. It strengthens catechetical teaching by combining tradition, technology, and pastoral care to reach learners effectively in today’s world.

Faith Engagement through Digital Learning
0%
Consistency in Catechetical Formation
0%

Quick Links

Shopping Basket