Class 8 : സഭ ദൈവത്തിൻെറ ജനം

Lesson 13:സഭ ശ്ലൈഹികമാണ്

Lesson 13:സഭ ശ്ലൈഹികമാണ്

കത്തോലിക്കാസഭ ശ്ലീഹന്മാരാകുന്ന അടിത്തറമേല്‍ പണിയപ്പെട്ടതാണ് . ശ്ലീഹന്മാരുടെ വചനപ്രഘോഷണ ഫലമായാണ് വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവസമൂഹങ്ങള്‍ രൂപം കൊണ്ടത്. മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതമായതിനാല്‍ സീറോമലബാര്‍ സഭയ്ക്കും ശ്ലൈഹിക പാരമ്പര്യമുണ്ട്. ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരാണ് ഇന്ന് സഭയിലെ ശ്ലൈഹിക സാന്നിദ്ധ്യം. ശ്ലൈഹികാടിത്തറയുള്ള സഭയില്‍ അഭിമാനിക്കുവാനും വ്യാജസഭകളെ തിരിച്ചറിയാനും ഈ പാഠം സഹായിക്കണം.

കുട്ടികൾ സ്വന്തമാക്കേണ്ടവ
പാഠബന്ധിത പ്രവർത്തനങ്ങൾ
അനുബന്ധിത പ്രവർത്തനങ്ങൾ
  1. ബോധ്യങ്ങള്‍

    സഭ സ്ഥാപിതമായിരിക്കുന്നത് ശ്ലീഹന്മാരാകുന്ന അടിത്തറയിലാണ്; ഈശോയാണ് മൂലക്കല്ല്.
    ശ്ലീഹന്മാരുടെ സാക്ഷ്യവും പ്രഘോഷണവുമാണ് സഭയുടെ വളര്‍ച്ചയ്ക്ക് കളമൊരുക്കിയത്.
    ശ്ലീഹന്മാരുടെ പിന്‍ഗാമികളാണ് മെത്രാന്മാര്‍.
    പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നീ ത്രിവിധ ദൗത്യങ്ങളില്‍ മെത്രാന്മാര്‍ പങ്കുചേര്‍ക്കപ്പെട്ടിരിക്കുന്നു.
    മെത്രാന്മാരുടെ കൂട്ടായ്മയാണ് സഭയെ നയിക്കുന്നത്. ഈ കൂട്ടായ്മയുടെ തലവന്‍ മാര്‍പാപ്പയാണ്.
    സീറോമലബാര്‍സഭ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയാണ്.

  2. മനോഭാവം

    ശ്ലൈഹികസഭയില്‍ അംഗമായിരിക്കുന്നതിലുള്ള അഭിമാനം.
    ? മെത്രാന്മാരോടും വൈദികരോടും ഉള്ള ആദരവ് .
  3. ശീലം

    പെന്തക്കോസ്തല്‍ സമൂഹങ്ങളുടെ അബദ്ധപ്രബോധനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നു.
    ? സഭാപ്രബോധനങ്ങള്‍ താല്പര്യപൂര്‍വ്വം അനുസരിക്കുന്നു.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ഈശോയുടെ വചനം ശ്രവിക്കുന്ന അപ്പസ്തോലന്മാരുടെയും, ശ്ലീഹന്മാര്‍ വചനം പ്രഘോഷിക്കുന്നതിന്‍റെയും, മാര്‍ത്തോമ്മാശ്ലീഹായുടെയും, മാര്‍പാപ്പയുടെയും, മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെയും, മെത്രാന്മാരുടെ സിനഡിന്‍റെയും,രൂപതാധ്യക്ഷന്മാരുടെയും ചിത്രങ്ങള്‍, തിരുവചനക്കാര്‍ഡുകള്‍്, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം
  5. പാഠാവതരണം

    ഈശോയുടെ വചനം ശ്രവിക്കുന്ന ശ്ലീഹന്മാരുടെ ചിത്രങ്ങള്‍ വചനം പ്രഘോഷിക്കുന്ന ശ്ലീഹന്മാരുടെ ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചുകൊണ്ട് ക്ലാസ് ആരംഭിക്കാം. ശ്ലീഹന്മാരുടെ വിശ്വാസാനുഭവമാണ് സഭയുടെ അടിസ്ഥാനമെന്നു വ്യക്തമാക്കിയ ശേഷം ശ്ലീഹന്മാരിലൂടെയും അവരുടെ പിന്‍ഗാമികളായ മെത്രാډാരിലൂടെയും തുടരുന്ന ത്രിവിധ ദൗത്യങ്ങള്‍ വിശദമാക്കാം. തോമ്മാശ്ലീഹായുടെ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് ചോദ്യങ്ങളിലൂടെ ഭാരതസഭയും തോമ്മാശ്ലീഹായുമായുള്ള ബന്ധം വിശദമാക്കാം. മാര്‍പാപ്പ, മേജര്‍ആര്‍ച്ചുബിഷപ്പ്, രൂപതാധ്യക്ഷന്‍ എന്നിവരുടെ ചിത്രം കാണിച്ച് സഭാഗാത്രത്തില്‍ അവര്‍ക്കുള്ള സ്ഥാനവും ഉത്തരവാദിത്വങ്ങളും വ്യക്തമാക്കാം.
    1. (ഒന്നാം പാഠത്തിലേതുപോലെ)



  1. മാതൃസഭയെ അറിയാന്‍

    ധഭാരതസഭാചരിത്രം (റവ. ഡോ. സേവ്യര്‍ കൂടപ്പുഴ) അദ്ധ്യായം 12; പേജ് 534- 548
    1. സീറോമലബാര്‍ സഭയിലെ രൂപതകളും അവയുടെ ഇടയന്മാരും ആരെന്നു കണ്ടെത്തി എഴുതി ക്ലാസില്‍ പ്രദര്‍ശിപ്പിക്കുക. ചിത്രങ്ങള്‍ ചേര്‍ക്കുന്നത് അഭിലഷണീയമാണ്.

Download Audio Lesson

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics—ideal for revision, reflection, and learning on the go.

Digital

Catechism Resources Class 8

Digital catechetical resources are thoughtfully designed tools that make faith formation engaging, accessible, and meaningful. On this page, you can find a rich collection of videos, audio content, e-books, presentations, and interactive learning materials to support students, teachers, parents, and catechists. These resources help deepen the understanding of the Catholic faith and connect it with daily life, making this page a valuable hub for nurturing faith in today’s digital age.

Accessible to Every Parish

Catechetical resources are made easily accessible to students, catechists, and parents across parishes, ensuring continuity and inclusiveness in faith formation.

Supported by Trained Catechists

Digital Catechism is guided by experienced and trained catechists, ensuring doctrinal accuracy, pastoral sensitivity, and age-appropriate learning.

Providing Faith Formation Through Digital Catechesis

Digital Catechism at Vidyajyoti Catechetical Centre offers structured, faith-centred learning using digital platforms. It strengthens catechetical teaching by combining tradition, technology, and pastoral care to reach learners effectively in today’s world.

Faith Engagement through Digital Learning
0%
Consistency in Catechetical Formation
0%

Quick Links

Shopping Basket