Std X, XII വാർഷിക പരീക്ഷ ഓൺലൈൻ രജിസ്ട്രേഷൻ ആയിരിക്കും. വിദ്യാജ്യോതിയുടെ വെബ്സൈറ്റായ www.vidyajyotiijk.comലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. കഴിഞ്ഞ വർഷത്തെ username, password, തന്നെയാണ് ഈ വർഷത്തെ രജിസ്ട്രേഷന് ഉപയോഗിക്കേണ്ടത്. രജിസ്ട്രേഷൻ നവംബർ 1 മുതൽ ആരംഭിച്ച് നവംബർ 30-ആം തിയതി അവസാനിക്കുന്നതാണ്. നവംബർ 1 വരെയുള്ള ഓൺലൈൻ ക്ലാസുകളിൽ 80% ഹാജരും, Mid-Term പരീക്ഷയിൽ 35% മാർക്കുമുള്ളവരുടെ പേരുകളാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ ഫീസ് 20 രൂപയും, ഓൺലൈൻ രജിസ്ട്രേഷൻ ഒരു പ്രിന്റ് കോപ്പിയും വിദ്യാജ്യോതി മതബോധന കേന്ദ്രത്തിൽ കൃത്യമായി ഏൽപ്പിക്കേണ്ടതാണ്.
Mid-Term പരീക്ഷ എഴുതിയവർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ പാടുള്ളൂ. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുമ്പോൾ അക്ഷരതെറ്റ് വരാതിരിക്കാനും, ജനനതിയ്യതി, മാമ്മോദീസ തിയ്യതി എന്നിവയിൽ തെറ്റ് വരാതിരിക്കാനും പ്രേത്യേകം ശ്രദ്ധിക്കേണ്ടതാണ്.
NB: Mentally Challenged ആയ കുട്ടികളുടെ പേരുകൾ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യരുത്.പകരം ഓരോ മതബോധന യൂണിറ്റിന്റെയും letter padൽ Mentally Challenged ആയ കുട്ടികളുടെ വിശദവിവരങ്ങൾ എഴുതി വികാരിയച്ചന്റെ ഒപ്പും മതബോധനയൂണിറ്റിന്റെ സീലും വച്ച് ഡിസംബർ 15-ആം തിയ്യതിക്കുള്ളിൽ വിദ്യാജ്യോതി മതബോധന കേന്ദ്രത്തിൽ ഏൽപ്പിക്കുക.
ഡിസംബർ 1 മുതൽ 15 വരെ രജിസ്റ്റർ ചെയ്തതിൽ തെറ്റ് തിരുത്തുവാൻ അവസരം നൽകുന്നതാണ്. അതിനാൽ രജിസ്റ്റർ ചെയ്ത പേരുകളിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ ഡിസംബർ 15-ആം തിയ്യതിക്കുള്ളിൽ നടത്തിയിരിക്കേണ്ടതാണ്. പിന്നീട് അവസരം ഉണ്ടായിരിക്കുന്നതല്ല.
ഫാ. ടോം മാളിയേക്കൽ
ഡയറക്ടർ