ക്രിസ്തുമസ് ആഘോഷം – 2021

ഡിസംബർ 18 ശനിയാഴ്ച വൈകീട്ട് വിദ്യാജ്യോതിയിൽ വച്ചു മോൺ. ജോസ് മഞ്ഞളിയച്ചൻ കേക്ക് മുറിച്ചു ക്രിസ്തുമസ് ആഘോഷം നടത്തി . വിദ്യാജ്യോതി കുടുംബം , ആനിമേറ്റേഴ്‌സ് എന്നിവർ പങ്കെടുത്തു .

റൂബി ജൂബിലി മതാദ്ധ്യാപക സംഗമം – ക്രേദോ -2021

ബർ 5 ,12 തിയ്യതികളിലായി കൊടകര സഹൃദയ എം.ബി.എ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തിയ 8 മുതൽ 12 ക്ലാസ് വരെയുള്ള വിശ്വാസ പരിശീലന അദ്ധ്യാപകരുടെ ട്രെയിനിങ് ക്ലാസ്സിൽ പങ്കെടുത്ത എല്ലാ മതാദ്ധ്യാപകർക്കും പ്രത്യേകം നന്ദി . തുടർന്നുള്ള ക്ലാസ്സിലെ അദ്ധ്യാപകരുടെ സഹകരണം പ്രതീഷിക്കുന്നു December 5 – Std XI,XII December 12 – Std VIII,IX,X

വിദ്യാജ്യോതി ഇരിഞ്ഞാലക്കുട രൂപത വിശ്വാസപരിശീലന കേന്ദ്രത്തിന്റെ റൂബി ജൂബിലി ആഘോഷവും നവീകരിച്ച ചാപ്പലിന്റെ കുദാശ കർമ്മവും

നവംബർ 14 ആം തീയ്യതി ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ വിദ്യാജ്യോതിവിശ്വാസപരിശീലന കേന്ദ്രത്തിന്റെ റൂബി ജൂബിലിയോടനുബന്ധിച്ചു വിദ്യാജ്യോതിയിൽ നവീകരിച്ച ചാപ്പലിന്റെ കുദാശകർമ്മം നടത്തി വിശുദ്ധ ബലി അർപ്പിച്ചു . തുടർന്ന് നടത്തിയ മീറ്റിംഗിൽ അഭിവന്ദ്യ പിതാവും വിശിഷ്ട വ്യക്തികളും കൂടി നിലവിളക്കു തെളിയിച്ചു ഉദ്ഘടന സമ്മേളനവും ,ജൂബിലി തിരി തെളിയിച്ചു റൂബി ജൂബിലി ഉദ്ഘടനം നടത്തി .

Sunday Catechism – Half Yearly Exam

മതബോധന അർധവാർഷീക പരീക്ഷ വളരെ കൃത്യതയോടെ എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ട് നടത്തിയതിന് എല്ലാ വികാരിയാച്ചന്മാർക്കും പ്രധാനധ്യാപകർക്കും പ്രത്യേകം നന്ദി.

Digital Catechesis – The Musings

ഒക്ടോബർ 1 മുതൽ 31 വരെയുള്ള വീഡിയോസ് മനോഹരമായി അവതരിപ്പിച്ച എല്ലാ മതബോധന യൂണിറ്റുകൾക്കും പ്രത്യേകം നന്ദി. തുടർന്നുള്ള വീഡിയോസ് അവതരിപ്പിക്കുന്നതിൽ സഹകരണം പ്രതീഷിക്കുന്നു.

Enlight Training Class

ഒക്ടോബർ 24 , 31 തിയ്യതികളിലായി Enlight Training ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ച ഫാ. തേജസ് പീടികതുണ്ടിയിൽ, സൈജു കുറ്റിപ്പുഴ എന്നിവർക്ക് പ്രേത്യകം അഭിന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു..

Digital Catechesis : The Musings

ഓരോ മതബോധന യൂണിറ്റിനും ചെയ്യാനായി തന്നിരിക്കുന്ന വീഡിയോ “The Musings” സെപ്റ്റംബർ 1- ആം തിയതി മുതൽ സെപ്റ്റംബർ 30 – ആം തിയതി വരെയുള്ള വീഡിയോസ് വളരെ കൃത്യതയോടെ അവതരിപ്പിച്ച എല്ലാ മതബോധന യൂണിറ്റുകൾക്കും പ്രത്യേകം നന്ദി. തുടർന്നുള്ള വീഡിയോസ് അവതരിപ്പിക്കുന്നതിൽ സഹകരണം പ്രതീഷിക്കുന്നു

Enlight Training

സെപ്തംബർ 05, 12, 26 തിയ്യതികളിലായി Enlight Training കാസ്സുകൾക്ക് നേതൃത്വം വഹിച്ച മേലഡൂർ ഇൻഫന്റ് ജീസസ് ചർച്ച് വികാരിയായ റവ. ഫാദർ ജോളി വടക്കൻ, പൊയ്യ സെന്റ് തോമസ് യു.പി സ്ക്കൂൾ ടീച്ചർ ശ്രീമതി റിനി ഫ്രാൻസീസ്, പഴൂക്കര സെന്റ് ജോസഫ് ഇടവകയിലെ പ്രധാന അദ്ധ്യാപകൻ ഡോ.ഐനിക്കൽ കണ്ണോത്ത് മനോജ് എന്നിവർക്ക് പ്രത്യേകം അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു.