അവാര്‍ഡ് ദാനം മാറ്റിവച്ചിരിക്കുന്നു

2021 ജുലൈ 2, 3 തിയ്യതികളില്‍ നടത്താനിരുന്ന അവാര്‍ഡ് ദാനം സാഹചര്യങ്ങള്‍ അനുകൂലമാകുന്നതനുസരിച്ചു ആഗസ്റ്റ്/സെപ്തംബര്‍ മാസങ്ങളിലേക്ക് മാറ്റിവച്ചിരിക്കുന്നു.

അഭിവന്ദ്യ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്‍റെ 5-ാം ചരമ വാര്‍ഷികം – ജൂലൈ 10,2021

ജൂലൈ 10-ാം തിയ്യതി അഭിവന്ദ്യ മാര്‍ ജെയിംസ്  പഴയാറ്റില്‍ പിതാവിന്‍റെ 5-ാം ചരമ വാര്‍ഷികം. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

“Enlight” – അദ്ധ്യാപകര്‍ക്കുള്ള പരിശീലനം – ജൂലൈ 11,2021

ജൂലൈ 11-ാം തിയ്യതി മുതല്‍ അദ്ധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി ഓരോ ഞായറാഴ്ച്ചകളിലായി നടത്തപ്പെടുന്നതാണ്. ക്ലാസ്സ് അടിസ്ഥാനത്തില്‍ എല്ലാ അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.

രക്ഷാകര്‍ത്തൃ സമിതി ലിസ്റ്റ്

ഇടവക മതബോധന കൗണ്‍സില്‍, രക്ഷാകര്‍ത്തൃ സമിതി ലിസ്റ്റ് ജൂലൈ 31-ാം തിയ്യതിക്കുള്ളില്‍ വിദ്യാജ്യോതിയിലേക്ക് email ആയി അയക്കേണ്ടതാണ്.

ചിത്രരചനാമത്സരം 2021-22

ഇരിങ്ങാലക്കുട രൂപത വിദ്യാജ്യോതിയും കെ. സി. ബി. സി മദ്യവിരുദ്ധ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രരചനാമത്സരം. ഇരിങ്ങാലക്കുട രൂപതയിലെ 8-ാം കാസ്സ്മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിഷയം : ‘മദ്യവും മയക്കുമരുന്നും സമൂഹത്തിന്‍റെ കാന്‍സര്‍’. രജിസ്ട്രഷന്‍ 2021 ജൂണ്‍ 26 മുതല്‍ജൂലൈ 5 വരെ. ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2021 ജുലൈ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495747515