ശെമ്മാശ്ശന്മാരുടെ സമ്മേളനം

ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകകളി പാസ്റ്ററ മിനിസ്ട്രിക്കായി വിവിധ സെമിനാരികളി നിന്ന് വരുന്ന ശെമ്മാശ്ശന്മാരുടെ സംഗമം 2019 സെപ്തംബർ 29 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുത 4.30 വരെ രൂപതാഭവനത്തി ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടന്റെ അധ്യക്ഷതയി കൂടുകയും, തദവസരത്തി വികാരി ജനറാൾമാരായ മോൺ. ലാസർ കുറ്റിക്കാടൻ, മോൺ. ജോസ് മഞ്ഞളി, മോൺ. ജോയ് പാലിയേക്കര, ചാൻസിലർമാരായ റവ.ഡോ. നെവിൻ ആട്ടോക്കാരൻ, റവ. ഡോ. കിരൺ തട്ട്ല എന്നിവർ സന്നിഹിതരാവുകയും ആശംസകൾ നേരുകയും ചെയ്തു. തുടർന്ന് ശെമ്മാശ്ശന്മാർ തങ്ങളുടെ പാസ്റ്ററ അനുഭവങ്ങൾ പങ്കുവെച്ചു.

74 ശെമ്മാശ്ശന്മാർ സംഗമത്തി പങ്കെടുത്തു. തദവസരത്തി രൂപതാ മതബോധന ഡയറക്ടർ ഫാ. ടോം മാളിയേക്ക സ്വാഗതവും അസി. ഡയറക്ടർ ഫാ. ജിജോ മേനോത്ത് ഏവർക്കും നന്ദി പ്രകാശിപ്പിക്കുകയും അഭിവന്ദ്യ പിതാവ് സമ്മാനങ്ങൾ ന കുകയും ചെയ്തു.

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
Share on email
Email
Share on print
Print