ഇരിങ്ങാലക്കുട രൂപതയുടെ അഭിമാന നിമിഷം വിശുദ്ധ മറിയം ത്രേസ്യ

2019 ഒക്ടോബർ 13 ഞായറാഴ്ച റോമിലെ സെന്റ് പീറ്റേഴ്സ് ബസ്സിലിക്കായുടെ മുറ്റത്ത് ഒരു മിച്ചു കൂടിയ ലക്ഷകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഫ്രാൻസിസ് മാർപാപ്പ മദർ മറിയം ത്രേസ്യയെ സാർവത്രിക സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഒൗദ്യോഗികമായി പ്രതിഷ്ഠിച്ചു.

മാർത്തോമാശ്ലീഹായുടെ പാദസ്പർശമേറ്റ ഭാരത കത്തോലിക്കസഭയുടെ ഇൗറ്റില്ലമായ ഇരിങ്ങാലക്കുട രൂപതയി പുത്തൻചിറ ഇടവകയിലെ മങ്കിടിയാൻ തോമയുടെയും താണ്ടയുടെയും മൂന്നാമത്തെ മകളായി 1876 ഏപ്രി 26 നാണ് ത്രേസ്യ ജനിച്ചത്. അമ്പതു വർഷം മാത്രം ഇൗ ഭൂമിയി ജീവിച്ച് അവർ 1926 ജൂൺ 8 ന് സ്വർഗ്ഗീയ പിതാവിന്റെ അരികിലേക്ക് വിളിക്കപ്പെടുകയും ചെയ്തു.

ഇന്ത്യയിലെ കത്തോലിക്കസഭയുടേയും രണ്ടു സഹസ്രാബദ്ധത്തിലേറെ പൈതൃകപാരമ്പര്യമുളള സീറോ മലബാർസഭയുടെയും ചരിത്രത്തിലെ സുവർണ്ണാധ്യായമാണ് ഇത്. അതോടൊപ്പം മദർ മറിയം ത്രേസ്യ ജീവിച്ചന്തരിച്ച ദേശമുൾപ്പെടുന്ന ഇരിങ്ങാലക്കുട രൂപതയുടെയും അവർ സ്ഥാപിച്ച തിരുകുടുംബസന്യാസിനി സമൂഹത്തിന്റെയും അത്യപൂർവ്വമായ അഭിമാനനിമിഷം കുടുംബങ്ങളുടെ മദ്ധ്യസ്ഥയും കുടുംബ പ്രേഷിതരുടെ മാതൃകയുമായി പ്രശോഭിച്ച വി. മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥം നമ്മെയും നമ്മുടെ കുടുംബങ്ങളെയും രൂപതയെയും വിശ്വാസപരിശീലന രംഗത്തെയും തുടർന്ന് വഴി നടത്തട്ടെ.

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
Share on email
Email
Share on print
Print